അടുത്ത ആഗ്രഹവുമായി ശതകോടീശ്വരൻ; 41 ബില്യൺ ഡോളർ മുടക്കി ട്വിറ്റർ വാങ്ങാൻ ഇലോൺ മസ്‌ക്

ട്വിറ്ററിന്റെ ബോര്‍ഡ് മെംബറാകാനുള്ള അവസരം വേണ്ടെന്ന് വച്ചതിന് പിന്നാലെ 41 ബില്യണ്‍ ഡോളര്‍ മുടക്കി ട്വിറ്റര്‍ കമ്പനിയെ സ്വന്തമാക്കാന്‍ ഓഫര്‍ നല്‍കി ഇലോണ്‍ മസ്‌ക്. നിലവില്‍ ട്വിറ്ററില്‍ 9 ശതമാനത്തിലേറെ ഷെയറുണ്ട് ടെസ്ലയുടെ ഉടമയും, ശതകോടീശ്വരനുമായി മസ്‌കിന്. ഇത് 38% ആയി ഉയര്‍ത്താനായി ഷെയറിന് 54.20 ഡോളറാണ് മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

നിലവിലെ അവസ്ഥയില്‍ കമ്പനി മെച്ചപ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും, ട്വിറ്ററിനെ ഒരു പ്രൈവറ്റ് കമ്പനിയാക്കേണ്ടതുണ്ടെന്നും ട്വിറ്റര്‍ ചെയര്‍മാന് അയച്ച കത്തില്‍ മസ്‌ക് പറയുന്നു.

തന്റെ ഈ ഓഫര്‍ മികച്ചതും, അന്തിമവുമാണെന്നും, അഥവാ ഈ ഓഫര്‍ കമ്പനി സ്വീകരിച്ചില്ലെങ്കില്‍ ഷെയര്‍ ഹോള്‍ഡറായി തുടരണമോ എന്ന കാര്യം തനിക്ക് പുനഃപരിശോധിക്കേണ്ടി വരുമെന്നും മസ്‌ക് പറയുന്നു.

അതേസമയം ട്വിറ്ററിന്റെ ബോര്‍ഡ് അംഗമാകാനുള്ള അവസരം കഴിഞ്ഞയാഴ്ച മസ്‌ക് നിരസിച്ചിരുന്നു. ബോര്‍ഡ് അംഗത്വം ലഭിച്ചാല്‍ കമ്പനി സ്വന്തമാക്കാനുള്ള സാധ്യത ഇല്ലാതാകുമെന്നതിനാലാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: