സൗത്ത് ഡബ്ലിനിൽ 419 പാർപ്പിടങ്ങൾ നിർമ്മിക്കാൻ പ്ലാനിങ് ബോർഡ് അനുമതി

സൗത്ത് ഡബ്ലിനിലെ Cornelscourt village-ല്‍ 419 പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡ് അനുമതി. പ്രദേശവാസികളുടെ എതിര്‍പ്പ് നിലനില്‍ക്കവേയാണ് നിര്‍മ്മാണത്തിന് ബോര്‍ഡ് കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്.

Cornelscourt-ലെ Old Bray Road-ലാണ് പുതിയ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. വിവിധ കാരണങ്ങളാല്‍ അനുമതി നല്‍കരുതെന്ന് പ്രദേശവാസികളും, Laoghaire-Rathdown County Council-ഉം ആവശ്യപ്പെട്ടിരുന്നെങ്കിലും അപ്പീല്‍ ബോര്‍ഡ് കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

12 നിലകളില്‍ അഞ്ച് ബ്ലോക്കുകളായാണ് കെട്ടിടം നിര്‍മ്മിക്കുക. ഇതില്‍ 294 വണ്‍ ബെഡ് അപ്പാര്‍ട്ട്‌മെന്റുകള്‍, 111 ടു-ബെഡ്, ഏഴ് 3-ബെഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയാണ് നിര്‍മ്മിക്കുക. ഇവയ്ക്ക് പുറമെ ഏഴ് 3-ബെഡ് വീടുകളും നിര്‍മ്മിക്കും. ഇവയെല്ലാം വാടകയ്ക്ക് നല്‍കാനാണ് തീരുമാനം. Cornel Living Ltd ആണ് നിര്‍മ്മാതാക്കള്‍.

ആകെ നിര്‍മ്മിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍ 42 എണ്ണം സോഷ്യല്‍ ഹൗസിങ് പദ്ധതി മുഖാന്തരം കൗണ്‍സിലിന് ലീസിന് നല്‍കും.

Share this news

Leave a Reply

%d bloggers like this: