ഗോൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച് പരി. മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 22, 23 തീയതികളിൽ

ഗോള്‍വേ സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പരി. മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 22, 23 തീയതികളില്‍ നടത്തപ്പെടുന്നു.

ഏപ്രില്‍ 22 വെള്ളിയാഴ്ച വൈകിട്ട് 5.45-ഓടെ കൊടിയേറ്റ് നടക്കും. റവ. ഫാ. ഡോ. ജോബിമോന്‍ സ്‌കറിയ പ്രസംഗം നടത്തും.

ഏപ്രില്‍ 23-ന് രാവിലെ 10 മണിക്ക് റവ. ഫാ. ജിനു കുരുവിളയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. ഉച്ചയ്ക്ക് 1 മണിക്കുള്ള കൊടിയിറക്കോടെ ഇത്തവണത്തെ പെരുന്നാളിന് അവസാനമാകും.

comments

Share this news

Leave a Reply

%d bloggers like this: