അയർലണ്ടിലെത്തുന്ന ഉക്രെയിൻകാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസിന് പകരമായി ഐറിഷ് ഡ്രൈവിങ് ലൈസൻസ് നൽകും: ഈമൺ റയാൻ

ഉക്രെയിനില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന അഭയാര്‍ത്ഥികള്‍ തങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് നല്‍കിയാല്‍ പകരം ഐറിഷ് ലൈസന്‍സ് ലഭിക്കുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. അയര്‍ലണ്ടിലെത്തിയ ശേഷം പുതിയ ജോലി കണ്ടെത്താനും, സ്‌കൂളുകളിലേയ്ക്കും മറ്റ് അവശ്യ സ്ഥലങ്ങളിലേയ്ക്കും യാത്ര ചെയ്യാനും ഇതുവഴി എളുപ്പമാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി വെള്ളിയാഴ്ച പറഞ്ഞു.

Temporary Protection Directive പ്രകാരം അയര്‍ലണ്ടിലെത്തുന്ന ഉക്രെയിന്‍കാര്‍ക്കാണ് സ്വന്തം രാജ്യത്തെ ലൈസന്‍സിന് പകരമായി ഐറിഷ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുക. ഇത് സംബന്ധിച്ച ഓര്‍ഡറില്‍ താന്‍ ഒപ്പുവച്ചതായി മന്ത്രി റയാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ പുനഃരധിവസിപ്പിക്കപ്പെടുന്ന ഉക്രെയിന്‍കാര്‍ക്കുള്ള യാത്ര സുഗമമാക്കാന്‍ കൂടുതല്‍ പൊതുഗതാഗതസംവിധാനങ്ങളൊരുക്കുമെന്ന് ഗതാഗത വകുപ്പ് ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. Connecting Ireland Rural Mobility Plan-മായി ചേര്‍ന്നാണ് ഇത് നടപ്പിലാക്കുക.

Share this news

Leave a Reply

%d bloggers like this: