ഏപ്രിൽ മാസത്തെ ശമ്പളത്തിൽ പാൻഡെമിക് ബോണസ് ഉൾപ്പെടുത്തില്ലെന്ന് അറിയിപ്പ് ലഭിച്ചതായി ആശുപത്രി ജീവനക്കാർ

സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാർക്കാണ് പാൻഡെമിക് ബോണസ് ഏപ്രിൽ മാസത്തെ ശമ്പളത്തിൽ ഉൾപെടുത്തില്ലെന്ന് അറിയിപ്പ് ലഭിച്ചത്. കോവിഡ് കാലത്ത് കർമ്മനിരതരായി ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും പ്രവർത്തിച്ച എല്ലാവര്ക്കും 1000 യൂറോയുടെ ബോണസ് ഐറിഷ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ച പാൻഡെമിക് ബോണസ് മാർച്ച് 31 നകം നൽകുമെന്നായിരുന്നു സർക്കാർ പറഞ്ഞത്. എന്നാൽ പാൻഡെമിക് ബോണസ് ഏപ്രിൽ മാസത്തിലെ ശമ്പളത്തിനൊപ്പവും ലഭിക്കില്ലെന്ന് സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടറുടെ അറിയിപ്പ് ലഭിച്ചു.

comments

Share this news

Leave a Reply

%d bloggers like this: