വാട്ടർഫോർഡിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

വാട്ടര്‍ഫോര്‍ഡില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു Tramore-ലെ Summerhill പ്രദേശത്ത് ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരനെ അടിയന്തരരക്ഷാ സേന എത്തി ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.

50-ലേറെ പ്രായമുള്ള പുരുഷനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇയാളെ Tramore ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: