ലെറ്റർകെനിയിൽ ക്രാന്തിയുടെ പുതിയ യൂണിറ്റിന് തുടക്കമായി

അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടയായ ക്രാന്തിയുടെ പുതിയ യൂണിറ്റിന് ലെറ്റർകെനിയിൽ തുടക്കമായി. മെയ്‌ ഒന്ന് ഞായറാഴ്ച്ച ഉച്ചക്ക് 2:30 ന് (01/05/2022)  ലെറ്റർക്കെനിയിൽ ചേർന്ന സമ്മേളനത്തിൽ  പ്രസിഡന്റ്‌ ശ്രീ മനോജ്‌ മാന്നാത്ത് യൂണിറ്റിന്റെ ഉൽഘാടനം ഔപചാരികമായി നിർവഹിച്ചു.

2017 ൽ രൂപം കൊണ്ട ക്രാന്തിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ ക്കുറിച്ചും ക്രാന്തിയുടെ സാമൂഹിക പ്രതിബദ്ധതയെയും കുറിച്ചും സെക്രട്ടറി ശ്രീ ഷിനിത്ത് എ കെ സു:ദീർഘമായി സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ബിജി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് അംഗങ്ങളായ സജീവ് നാരായൺ സ്വാഗതം ആശംസിക്കുകയും  രഘുനാഥ് തെക്കേമഠത്തിൽ അനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമതിയേയും അഞ്ചoഗ കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറി- ബിജി ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി- സജീവ് നാരായൺ, ട്രെഷറർ – രഘുനാഥ് തെക്കേമഠത്തിൽ എന്നിവർ ലെറ്റർകെന്നി യൂണിറ്റിന്റെ ചുമതല ഏറ്റെടുത്തു. കൂടാതെ മറ്റു കമ്മിറ്റി അംഗങ്ങളായി ജോമോൻ ജോയ്, സജീവൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

യൂണിറ്റ് വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ചർച്ച ചെയ്ത യോഗം ഉക്രൈൻ അഭയാർഥികൾക്ക് വേണ്ട അടിയന്തിര സഹായമെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ധാരണയാക്കി.ശേഷം ലെറ്റർകെന്നി കമ്മിറ്റി അംഗം ജോമോൻ ജോയ് കൃതജ്ഞത പറഞ്ഞുകൊണ്ട് യോഗം സമാപിച്ചു .

comments

Share this news

Leave a Reply

%d bloggers like this: