ലിമറിക്കിൽ നിന്നും കാണാതായ ഡേവിസിനെ (22) കണ്ടെത്താൻ സഹായിക്കാമോ?

ലിമറിക്കില്‍ നിന്നും കാണാതായ ചെറുപ്പക്കാരനെക്കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. Dooradoyle പ്രദേശത്ത് നിന്നും ഏപ്രില്‍ 27 ബുധനാഴ്ച മുതലാണ് Davis Mazelis എന്ന 22-കാരനെ കാണാതായത്.

5 അടി 11 ഇഞ്ച് ഉയരം, ശരാശരി വണ്ണം, നീളം കുറഞ്ഞ ലൈറ്റ് ബ്രൗണ്‍ തലമുടി എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

ഡേവിസിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു:
Roxboro Road Garda Station on 061 214 340
Garda Confidential Line on 1800 666 111

comments

Share this news

Leave a Reply

%d bloggers like this: