നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ആഘോഷങ്ങൾ വർണാഭമായി

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ആഘോഷങ്ങൾ ‘പ്രതീക്ഷ 2022’പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഏപ്രിൽ 23ആം തിയതി നീനാ സ്കൗട്ട് ഹാളിൽ വച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. ടിപ്പററി കൗണ്ടി കൗൺസിൽ കമ്മ്യൂണിറ്റി & സോഷ്യൽ ഇൻക്ലൂഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ‘മാർഗോ ഹയ്‌സ് ‘മുഖ്യാതിഥി ആയിരുന്നു.


കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തയാർന്ന കലാപരിപാടികൾ ,The Resurrection,വിഷുക്കണി എന്നിവയിൽ അധിഷ്ഠിതമായ സ്‌കിറ്റുകൾ തുടങ്ങിയവ ആഘോഷപരിപാടികളുടെ പ്രൗഢി വർധിപ്പിച്ചു. പ്രശസ്ത DJ ആർട്ടിസ്റ് DJ ക്രിസ്റ്റോയുടെ അതുല്യ പ്രകടനം കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആവേശം കൊള്ളിച്ചു.

തുടർന്ന് കാഴ്ചക്കാരെ ആവേശക്കൊടുമുടിയിൽ എത്തിച്ചുകൊണ്ട് ഡബ്ലിൻ ‘Soul Beats’ന്റെ ഗാനമേള അരങ്ങേറി. പിന്നീട് വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികൾക്ക് തിരശീല വീണു.

‘പ്രതീക്ഷ 2022’ സംവിധാനം അനീഷ് കൃഷ്ണനും, സൗണ്ട് ഡിസൈൻ ടോം സിറിയക്കുമാണ് നിർവഹിച്ചിരിക്കുന്നത്. പരിപാടികൾക്ക് റിനുകുമാരൻ രാധാനാരായണൻ,വിമൽ ജോൺ, വിശാഖ് നാരായണൻ, വിനീത പ്രമോദ്, അഞ്ജിത എബി എന്നിവർ നേതൃത്വം നൽകി.

2022-23 വർഷത്തെ കമ്മിറ്റി അംഗങ്ങളായി ടോം പോൾ, അഭിലാഷ് രാമചന്ദ്രൻ, സ്റ്റെഫിൻ ജെയിംസ്, അവിനാഷ്  ഐസക്, ജോമോൾ ഷിന്റോ, മെറീന ജിന്റോ, ചിഞ്ചു എൽസൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Slatterys ഫാർമസി നീനാ, ടൊയോട്ട നീനാ, VFS വാട്ടർ സിസ്റ്റം നീനാ, ക്രെഡിറ്റ് യൂണിയൻ നീനാ, Dunnes സ്റ്റോർസ് നീനാ എന്നിവരുടെ സ്‌പോൺസർഷിപ്പിലാണ് ‘പ്രതീക്ഷ 2022’ ഒരു വൻ വിജയമായത്.

വാർത്ത : ജോബി മാനുവൽ 

comments

Share this news

Leave a Reply

%d bloggers like this: