അയർലൻഡിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്

അയർലൻഡിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 4.8 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. മാർച്ചിൽ 5.1% മായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്‌ (CSO) പുറത്തുവിട്ട പ്രതിമാസ കണക്കുകൾ പ്രകാരം , മാർച്ച് മാസത്തിൽ 135,800 പേരായിരുന്നു അയർലൻഡിൽ തൊഴിൽരഹിതരായുണ്ടായിരുന്നത് ഏപ്രിലിൽ ഇത് 129,500 ആയി കുറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനത്തിൽ എത്തിയിരുന്നു. 2022 മുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ രാജ്യത്ത് സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുകയും തൊഴിലിടങ്ങൾ സജീവമാകുകയും ചെയ്തു .ഇത് തൊഴിലില്ലായ്‌മ കുറയാൻ കാരണമാകുകയും ചെയ്തു.

15 മുതൽ 74 വയസ്സുവരെ വരെ പ്രായമുള്ള ആളുകളെയാണ് CSO റിപ്പോർട്ട് പ്രകാരം തൊഴിൽ ചെയ്യാൻ പ്രാപ്തരായി കണക്കാക്കുന്നത്. CSO പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത് ചെറുപ്പക്കാരുടെ ഇടയിൽ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണെന്നാണ് , 15 മുതൽ 24 വരെ പ്രായമുള്ളവരിൽ 5.6 ശതമാനവും , 25 മുതൽ 74 വരെ പ്രായമുള്ളവർക്കിടയിൽ 4.7 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 2022 മാർച്ചിൽ 7.2 ശതമാനമായിരുന്നു.

Share this news

Leave a Reply

%d bloggers like this: