NMBI-യുടെ ആപ്റ്റിട്യൂഡ് ടെസ്റ്റ്, അഡാപ്റ്റേഷൻ പ്രോഗ്രാം എന്നിവ പാസാക്കാൻ സാധിക്കാത്ത നഴ്‌സുമാർക്ക് താൽക്കാലിക വിസ അനുവദിക്കണമെന്ന് ആവശ്യം

NMBI രജിസ്ട്രേഷന് വേണ്ടിയുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, അഡാപ്റ്റേഷൻ പ്രോഗ്രാം എന്നിവ പാസ്സാകാൻ സാധികാത്ത ഓവർസീസ് നഴ്സുമാർക്ക് ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നതിന് താത്കാലിക വിസ അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് INMO ഇന്റർനാഷണൽ നഴ്സസ് സെക്ഷൻ ചെയർ പേഴ്സൺ ജിബിൻ മറ്റത്തിൽ സോമൻ പ്രമേയം അവതരിപ്പിച്ചു.

മെയ്4,5,6 തിയ്യതികളിൽ സ്ലൈഗോയിൽ വച്ച് നടന്ന ഐറിഷ് നേഴ്സ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ ആന്വൽ ഡെലിഗേറ്റ്സ് കോൺഫെറെൻസിൽ ആണ് ഇന്റർനാഷണൽ നേഴ്സ് സെക്ഷൻ സെക്രട്ടറി ടോയോസി ആട്ടയോബി, ചെയർ പേഴ്സൺ ജിബിൻ എന്നിവർ ചേർന്നു ആവശ്യം ഉന്നയിച്ചത്.

നിരവധി ഓവർസീസ് നഴ്സുമാർ രെജിസ്ട്രേഷൻ ലഭിക്കാതെ മടങ്ങി പോകേണ്ട വിഷമകരമായ അവസ്ഥയിൽ, രെജിസ്ട്രേഷൻ ലഭിക്കാൻ മറ്റൊരവസരം ലഭിക്കുന്നത് വരെ താൽകാലിക ആശ്വാസം എന്ന രീതിയിൽ ആണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. താത്കാലിക ജോലി വിസ ലഭ്യമാക്കുന്നതിന് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ
സ്വീകരിക്കാം എന്ന് എക്സിക്യൂട്ടീവ് കൗൺസിൽ ഉറപ്പു നൽകി. മിനിസ്റ്റർ ഓഫ് ഹെൽത്ത് Stephen Donnelly കോൺഫറൻസിൽ പങ്കെടുത്തിരുന്നു

Share this news

Leave a Reply

%d bloggers like this: