സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത വൈദികന് നാല് വർഷം തടവ്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത മുന്‍ വൈദികനും, പത്രത്തിലെ എഴുത്തുകാരനുമായ Barry Fergal Jennings (56)-ന് നാല് വര്‍ഷം തടവ്. കൗണ്ടി റോസ്‌കോമണിലെ Frenchpark-ലുള്ള Cloonkeerin സ്വദേശിയായ ഇയാള്‍ 1998-99 കാലങ്ങളിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ചൂഷണം ചെയ്തത്. ഡബ്ലിനിലെ വിവിധ പ്രദേശങ്ങളില്‍ വച്ചായിരുന്നു സംഭവം.

ഈ കാലയളവില്‍ താലയിലെ ഒരു കമ്മ്യൂണിറ്റി സ്‌കൂളിലെ ചാപ്പലിലെ പുരോഹിതനായിരുന്നു ജെന്നിങ്‌സ്. ഇയാള്‍ക്കെതിരെ ആറ് കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇതെല്ലാം തന്നെ ഇയാള്‍ നിഷേധിച്ചിരുന്നു. എന്നാല്‍ വിചാരണയ്ക്ക് ശേഷം സത്യം ബോധ്യപെട്ട ജൂറി ഏകകണ്ഠമായി ഇയാളെ കുറ്റക്കാരനെന്ന് വിധിച്ചു.

കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയും ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നു. ഇതിന് പുറമെ കുട്ടിയുമായുള്ള കാര്‍ യാത്രയ്ക്കിടെയും, സ്‌കൂളില്‍ വച്ചും ഉപദ്രവം തുടര്‍ന്നു.

ജെന്നിങ്‌സിന്റെ ചൂഷണം കാരണം തന്റെ ജീവിതത്തിലെ എല്ലാ സന്തോഷവും നശിച്ചുവെന്ന് ഇരയായ ആള്‍ കോടതിയില്‍ മൊഴി നല്‍കി. ജൂനിയര്‍ സെര്‍ട്ടിന് ശേഷം തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാതെയും വന്നു. ഈ സംഭവത്തിന്റെ ആഘാതം കാരണം കുടുംബവുമായി പോലും നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ സാധിക്കാതെയും വന്നു. പലപ്പോഴും ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു.

The Irish Times-ല്‍ കോളമിസ്റ്റായിരുന്ന പ്രതിയായ ജെന്നിങ്‌സ്, ആരോപണം വന്ന ശേഷം ഇത് നിര്‍ത്തിയിരുന്നു. 2016-ല്‍ വൈദികപ്പട്ടവും രാജിവച്ചു.

Share this news

Leave a Reply

%d bloggers like this: