ഇനി പാസ്സ്‌വേർഡുകൾ വേണ്ട; സംവിധാനത്തിന് പിന്തുണയറിയിച്ച് ആപ്പിളും, ഗൂഗിളും, മൈക്രോസോഫ്റ്റും

പാസ്സ്‌വേർഡ് ഇല്ലാതെ തന്നെ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാനുള്ള പുതിയ സംരംഭത്തിന് പിന്തുണയറിയിച്ച് ടെക് ഭീമന്മാരായ ആപ്പിളും, ഗൂഗിളും, മൈക്രോസോഫ്റ്റും. ‘passwordless sign-in’ എന്നറിയപ്പെടുന്ന ഈ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത് Fido Alliance, World Wide Web Consortium എന്നീ കമ്പനികള്‍ സംയുക്തമായാണ്. പാസ് വേര്‍ഡ് ഇല്ലാത്ത പൊതുവായ സൈന്‍ ഇന്‍ സംവിധാനമാണ് ഇത്.

ഈ സംവിധാനത്തിലൂടെ പാസ്സ്‌വേർഡിന് പകരമായി മൊബൈലുകളിലും മറ്റും ഉള്ളതുപോലെ ഫിംഗര്‍ പ്രിന്റ്, ഫേസ് സ്‌കാന്‍, പിന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് വെബ്‌സൈറ്റുകള്‍, ആപ്പുകള്‍ എന്നിവയില്‍ സൈന്‍ ഇന്‍ ചെയ്യാം. ഓരോ ഉപകരണത്തിലെയും ഓരോ അക്കൗണ്ടിലും പലതവണ സൈന്‍ ഇന്‍ ചെയ്യുന്നത് ഒഴിവാക്കാനായി passkey എന്ന പേരില്‍ സൈന്‍ ഇന്‍ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യവും ഈ സംവിധാനത്തിലുണ്ട്.

ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസര്‍ എന്നിവ ഏതായാലും ഫിംഗര്‍ പ്രിന്റ്, ഫേസ് സ്‌കാന്‍ മുതലായവ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാവുന്ന സംവിധാനത്തെ പിന്തുണയ്ക്കുന്നതായാണ് ആപ്പിളും, ഗൂഗിളും, മൈക്രോസോഫ്റ്റും അറിയിച്ചിരിക്കുന്നത്. ഇതോടെ പല അക്കൗണ്ടുകളുടെയും വിവിധ പാസ്സ്‌വേർഡുകള്‍ ഓര്‍ത്തുവയ്ക്കുക എന്ന ബുദ്ധിമുട്ട് ഒഴിവാകും. ഓര്‍ക്കാന്‍ എളുപ്പത്തിനായി ഒരേ പാസ്സ്‌വേർഡ് തന്നെ പല അക്കൗണ്ടുകളിലും ഉപയോഗിക്കേണ്ടിവരുന്നതിനും അന്ത്യമാകും. ഇങ്ങനെ ഒരേ പാസ്സ്‌വേർഡ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നേരത്തെ തന്നെ വിദഗ്ദ്ധര്‍ പറയുന്നതാണ്.

2023-ഓടെ ഈ സംവിധാനം തങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്നാണ് കമ്പനികള്‍ പിന്തുണ നല്‍കിക്കൊണ്ട് വ്യക്തമാക്കിയിരിക്കുന്നത്. World Password Day ആയ മെയ് 5-നാണ് കമ്പനികള്‍ ഈ പ്രഖ്യാപനം നടത്തിയത്.

comments

Share this news

Leave a Reply

%d bloggers like this: