വടക്കൻ അയർലണ്ട് തെരഞ്ഞെടുപ്പ്: Sinn Fein-ന് ചരിത്ര വിജയം, ഏറ്റവും വലിയ ഒറ്റക്കക്ഷി

വടക്കന്‍ അയര്‍ലണ്ടിലെ അസംബ്ലി ഇലക്ഷനില്‍ ചരിത്രവിജയവുമായി Sinn Fein. ഇതാദ്യമായി സ്റ്റോര്‍മോണ്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാനും ഈ വിജയത്തിലൂടെ Sinn Fein-ന് സാധിച്ചു.

‘പുതിയൊരു യുഗത്തിനാണ് ഇതോടെ തുടക്കമാകുന്നത്’ എന്ന് വിജയത്തിന് ശേഷം പാര്‍ട്ടി വൈസ് പ്രസിഡന്റായ Michelle O’Neill പ്രതികരിച്ചു.

DUP-യെ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളിക്കൊണ്ടാണ് Sinn Fein വന്‍ കുതിപ്പ് നടത്തിയത്. ശനിയാഴ്ച വൈകുന്നേരം വരെ നീണ്ട വോട്ടെണ്ണലില്‍ ആകെയുള്ള 90 അസംബ്ലി സീറ്റുകളില്‍ 88 എണ്ണത്തിലെയും ചിത്രം വ്യക്തമായപ്പോള്‍, 27 സീറ്റുകളിലാണ് Sinn Fein വിജയമുറപ്പിച്ചത്. DUP-ക്ക് 24 സീറ്റുകളാണ് നേടാനായത്. അലിയാന്‍സ് പാര്‍ട്ടി 17 സീറ്റുകള്‍ നേടിയപ്പോള്‍ Ulster Unionists (UUP) ഒമ്പതും, SDLP ഏഴും സീറ്റുകള്‍ നേടി. മറ്റുള്ളവരെല്ലാം കൂടി നാല് സീറ്റുകളില്‍ വിജയിച്ചു.

Sinn Fein-ന് പുറമെ അലിയാന്‍സ് പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയപ്പോള്‍ UUP-ക്കും, SDLP-ക്കും വന്‍ തിരിച്ചടിയാണ് നേരിട്ടത്. DUP പ്രതീക്ഷിച്ചത്ര തന്നെ സീറ്റുകളുമായി നിലകൊണ്ടു.

Stormont powersharing Executive പുനഃസ്ഥാപിക്കണമെന്ന് ഫലമറിഞ്ഞ ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ Sinn Fein നേതാവായ മേരി ലൂ മക്‌ഡൊണാള്‍ഡ് ആവശ്യപ്പെട്ടു. Michelle O’Neill ഫസ്റ്റ് മിനിസ്റ്ററാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

18 മണ്ഡലങ്ങളിലായി 239 സ്ഥാനാര്‍ത്ഥികളാണ് വടക്കന്‍ അയര്‍ലണ്ടിലെ അസംബ്ലി ഇലക്ഷനില്‍ അണിനിരന്നത്.

Share this news

Leave a Reply

%d bloggers like this: