ലൂക്കനിൽ കണ്ടെത്തിയ മഞ്ഞ പാമ്പിന്റെ ഉടമയെ തേടി ഗാർഡ

വെസ്റ്റ് ഡബ്ലിനിലെ ലൂക്കനില്‍ കണ്ടെത്തിയ പാമ്പിന്റെ ഉടമയെ തേടി ഗാര്‍ഡ. ശനിയാഴ്ചയാണ് bright yellow corn snake-നെ കണ്ടെത്തിയത്. ഇതിനെ നിലവില്‍ കൗണ്ടി മീത്തിലെ National Exotic Animal Sanctuary-യില്‍ സംരക്ഷിച്ചിരിക്കുകയാണ്. ലൂക്കനില്‍ നിന്നാണ് കണ്ടെത്തിയത് എന്നതിനാല്‍ താല്‍ക്കാലികമായി ‘ലൂക്കന്‍’ എന്ന് തന്നെയാണ് പാമ്പിന് പേര് നല്‍കിയിരിക്കുന്നത്.

നിസ്സാരമായ ചില പരിക്കുകളുണ്ടെങ്കിലും ലൂക്കന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് സാന്‍ക്ച്വറി അധികൃതര്‍ പറഞ്ഞു. ഇത് ആണാണോ പെണ്ണാണോ എന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ഈ പാമ്പിനെ കളഞ്ഞുകിട്ടിയതാണ് എന്നതിനാല്‍ ഉടമ എത്തുന്നത് കാത്ത് ഒരു വര്‍ഷവും ഒരു ദിവസവും സംരക്ഷണയില്‍ നിര്‍ത്തണമെന്നാണ് രാജ്യത്തെ നിയമം. പൊതുവെ പാമ്പിനെ പോലുള്ള ജീവികളെ കളഞ്ഞുപോയാല്‍ ആളുകള്‍ പുറത്ത് പറയാന്‍ മടിക്കാറുണ്ടെന്നും സാന്‍ക്ച്വറി മാനേജറായ കെവിന്‍ കണ്ണിങ്ഹാം പറയുന്നു.

Corn snakes അപകടകാരികളല്ലാത്തതിനാല്‍ അയര്‍ലണ്ടില്‍ ധാരാളം പേര്‍ ഇവയെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. ബ്രീഡിങ് കാരണം പല നിറത്തിലും ഇവ കാണപ്പെടാറുണ്ട്.

ശീതരക്ത ജീവികളായതിനാല്‍ തണുപ്പ് കാലത്ത് ഇവ ചൂട് തേടി പോകാറുണ്ടെന്നും, അങ്ങനെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. പിന്നീട് അന്തരീക്ഷം ചൂട് പിടിക്കുമ്പോഴാണ് ഇവ പുറത്തിറങ്ങുക.

പാമ്പിന്റെ ഉടമയ്ക്ക് ഗാര്‍ഡയെ ബന്ധപ്പെട്ട് ഇതിനെ തിരിച്ച് കൊണ്ടുപോകാവുന്നതാണ്: 01-6667300 (ഗാര്‍ഡ ലൂക്കന്‍ സ്‌റ്റേഷന്‍).

Share this news

Leave a Reply

%d bloggers like this: