ജീവിതച്ചെലവ് വർദ്ധിച്ചു; ഹോസ്പിറ്റാലിറ്റി മേഖലയിലെ 9% VAT ഇളവ് നീട്ടിനൽകാൻ സർക്കാർ

ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് നല്‍കിയിരിക്കുന്ന പ്രത്യേകമായ 9% VAT (Value Added Tax) എന്ന ഇളവ് നീട്ടിനല്‍കാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ധനമന്ത്രി പാസ്‌കല്‍ ഡോണഹോ മന്ത്രിസഭയില്‍ അവതരിപ്പിച്ചു.

കോവിഡ് കാരണം വലിയ തിരിച്ചടി നേരിട്ടതോടെയാണ് 2020-ല്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള വാറ്റ് 9% ആക്കി കുറച്ചത്. ഇത് ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കുകയാണ്.

അതേസമയം നിലവില്‍ രാജ്യത്തെ ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ ഇളവ് ഇനിയും നീട്ടിനല്‍കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

2023 അവസാനം വരെ ഈ നിരക്ക് തന്നെ തുടര്‍ന്നാല്‍ ഏകദേശം 500 മില്യണ്‍ യൂറോയാകും നഷ്ടം വരിക എന്ന് ഡോണഹോ നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ ഇളവ് ഈ വര്‍ഷം അവസാനം വരെ മാത്രം നീട്ടിനല്‍കാനാണ് സാധ്യത.

Share this news

Leave a Reply

%d bloggers like this: