ഒളിമ്പിക്സ് മെഡൽ ജേതാവ് കെല്ലി ഹാരിങ്ടന് ഫ്രീഡം ഓഫ് ഡബ്ലിൻ അവാർഡ് സമ്മാനിക്കും

ഒളിംപിക്‌സ് മെഡല്‍ ജേതാവായ കെല്ലി ഹാരിങ്ടണ് ഫ്രീഡം ഓഫ് ഡബ്ലിന്‍ അവാര്‍ഡ് നല്‍കാന്‍ തീരുമാനം. ടോക്കിയോ ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ സുവര്‍ണ്ണനേട്ടവുമായി അയര്‍ലണ്ടിന്റെ യശസ്സുയര്‍ത്തിയ കെല്ലിക്ക് ഡബ്ലിന്‍ മേയര്‍ അലിസണ്‍ ഗില്ലിലാന്‍ഡ് അവാര്‍ഡ് സമ്മാനിക്കും. നാലാഴ്ചയ്ക്കകം മേയറായി ഗില്ലിലാന്‍ഡിന്റെ കാലാവധി തീരുമെന്നതിനാല്‍ അതിന് മുമ്പായി ജൂണ്‍ 11-ന് അവാര്‍ഡ് ദാനം നടത്തും.

കെല്ലിക്ക് പുറമെ ലോകപ്രശസ്ത സൈക്കോളജിസ്റ്റായ Dr Mary Aiken, UCD’s Women’s Education, Resource and Research Centre (WERRC) സഹസ്ഥാപകയായ Alibe Smyth എന്നിവര്‍ക്കും ഇത്തവണത്തെ ഫ്രീഡം ഓഫ് ഡബ്ലിന്‍ അവാര്‍ഡ് ലഭിക്കും.

ഡബ്ലിന്‍ മേയറുടെ ഓദ്യോഗിക വസതിയായ മാന്‍ഷന്‍ ഹൗസില്‍ വച്ചാകും ചടങ്ങുകള്‍.

മേയറുടെ നാമനിര്‍ദ്ദേശപ്രകാരം ഡബ്ലിന്‍ സിറ്റി കൗണ്‍സിലാണ് ഫ്രീഡം ഓഫ് ഡബ്ലിന്‍ അവാര്‍ഡ് നല്‍കുക. 1876 മുതല്‍ ഇതുവരെ 83 പേര്‍ക്ക് അവാര്‍ഡ് നല്‍കിയിട്ടുണ്ട്. മദര്‍ തെരേസ (1993) അടക്കമുള്ള പ്രമുഖര്‍ക്ക് നേരത്തെ ഫ്രീഡം ഓഫ് ഡബ്ലിന്‍ അവാര്‍ഡ് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: