മാനദണ്ഡങ്ങൾ പാലിച്ചില്ല; അയർലണ്ടിലെ രണ്ട് ഭക്ഷണ ശാലകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകി ഭക്ഷ്യവകുപ്പ്

മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനെത്തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ അയര്‍ലണ്ടിലെ രണ്ട് ഭക്ഷണശാലകള്‍ പൂട്ടാന്‍ നോട്ടീസ് നല്‍കി Food Safety Authority of Ireland (FSAI). കൗണ്ടി വിക്ക്‌ലോയിലെ Brittas Bay-ലുള്ള Black Ditch-ലെ Mrs Beltons Farm Produce, കൗണ്ടി ലാവോയിസിലെ Portarlington-ലുള്ള Main Street-ലെ The Chef’s Counter take away എന്നീ സ്ഥാപനങ്ങള്‍ക്കാണ് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ശരിയായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാതിരിക്കുക, തണുപ്പിച്ച് ഉപയോഗിക്കേണ്ട ഭക്ഷണങ്ങള്‍ റൂം ടെംപറേച്ചറില്‍ സൂക്ഷിക്കുക, രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുക, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയാണ് നോട്ടീസിന് കാരണമായി പറഞ്ഞിരിക്കുന്നത്. ഇതിന് പുറമെ

ഏപ്രിലിലെ പരിശോധനകള്‍ക്കിടെ പല ഭക്ഷണശാലകളും ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയെന്ന് FSAI മേധാവി Dr Pamela Byrne പറഞ്ഞു. ഏത് ഭക്ഷണനിര്‍മ്മാണസ്ഥാപനവും പ്രവര്‍ത്തിക്കുന്നതിന് മുമ്പ് രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണമെന്നും അവര്‍ വ്യക്തമാക്കി. സുരക്ഷിതമായ ഭക്ഷണം എന്നത് ഉപഭോക്താക്കളുടെ അവകാശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമലംഘനത്തെത്തുടര്‍ന്ന് രണ്ട് സ്ഥാപനങ്ങള്‍ക്ക് നേരെ കഴിഞ്ഞ മാസം HSE-യും കേസെടുത്തിട്ടുണ്ട്. Cosmo Off-Licence, Circular Road, Tuam, Co Galway എന്ന സ്ഥാപനത്തിന് നേരെയും, Tuam-ലെ തന്നെ The Front Room (also known as Hibernia Inn), 29 High Street എന്ന സ്ഥാപനത്തിന് നേരെയുമാണ് കേസെടുത്തിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: