അയർലണ്ട് മലയാളി ജാസ്മിൻ പ്രമോദ് ആലപിച്ച ‘പൊൻകണിയായ്…’ ആൽബം ശ്രദ്ധ നേടുന്നു

അയർലണ്ടിലെ അറിയപ്പെടുന്ന ഗായികയും മെഡിക്കൽ മേഖലയിൽ ജോലി ചെയ്‌യുന്നതുമായ  ‘ജാസ്മിൻ പ്രമോദ് ‘പാടിയ  “പൊൻ കണിയായ്” എന്ന മാതൃത്വത്തിന്റെ കഥ പറയുന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു .

4 മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൺ 2 ”വിൽ 4മ്യൂസിക്‌സിലെ ബിബി മാത്യു രചന നിർവഹിച്ച മനോഹര ഗാനം അയർലണ്ടിൽ തന്നെ ആണ് വിഷ്വൽ ചെയ്തിരിക്കുന്നത്. പിറക്കാൻ പോകുന്ന കൺമണിയെ കുറിച്ചുള്ള അമ്മയുടെ സ്വപ്നങ്ങളും വാത്സല്യവും പ്രതീക്ഷകളും ഒക്കെയാണ് ദൃശ്യ സുന്ദരമായ ഈ മ്യൂസിക് ആൽബത്തിന്റെ ഇതിവൃത്തം .

‘ജാസ്മിൻ’ തന്നെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നതും .സംഗീതം നിർവ്വഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ്. ‘അലോ മീഡിയ’ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് മദേഴ്സ് ഡേയിൽ ഈ ഗാനം റീലീസ് ആയിരിക്കുന്നത്.
4 മ്യൂസിക്‌സിന്റെ  ഒറിജിനൽ സോങ്ങ് സിരീസ് ആയ “മ്യൂസിക് മഗ് സീസൺ 2”വിന്റെ  അയർലണ്ട് എപ്പിസോഡിലാണ് ‘ജാസ്മിനെ’ ഇവർ ഫീച്ചർ ചെയ്തിരിക്കുന്നത്. അയർലണ്ടിൽ നിന്നുള്ള “കിരൺ ബാബു” ഛായഗ്രഹണവും മെന്റോസ് ആന്റണി വീഡിയോ എഡിറ്റിങ്,ഡിഐ എന്നിവയും നിർവഹിച്ചിരിക്കുന്നു.


അയർലണ്ടിൽ നിന്നുള്ള പത്ത് സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ്  “മ്യൂസിക് മഗ് സീസൺ 2″ വിൽ ഫീച്ചർ ചെയ്തിരിക്കുന്നത്. വിജയകരമായ “മ്യൂസിക് മഗ് സീസൺ 1”ൽ മുൻപ് റീലീസ് ആയിട്ടുള്ള എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ ബാനറിൽ ജിംസൺ ജെയിംസ് ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്. 

comments

Share this news

Leave a Reply

%d bloggers like this: