കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കണ്ടുവെന്ന് കാട്ടി ഗാർഡയിൽ നിന്നും വരുന്ന ഇമെയിലുകൾ വ്യാജമെന്ന് മുന്നറിയിപ്പ്

നിങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീലദൃശ്യങ്ങള്‍ കണ്ടു എന്നറിയിച്ചുകൊണ്ട് ഗാര്‍ഡയുടെ പേരില്‍ വരുന്ന ഇമെയിലുകള്‍ തട്ടിപ്പെന്ന് An Garda Siochana. ഇത്തരത്തിലൊരു ഇമെയില്‍ ഈയിടെ ഒരു സ്ത്രീക്ക് ലഭിച്ചതോടെയാണ് തട്ടിപ്പ് വെളിവായത്.

Dooradoyle-ല്‍ താമസിക്കുന്ന 60-ലേറെ പ്രായമുള്ള ഒരു സ്ത്രീക്കാണ് An Garda Siochana-യില്‍ നിന്നെന്ന പേരില്‍ ഇത്തരത്തില്‍ ഒരു ഇമെയില്‍ ലഭിച്ചത്. മെയിലിനൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന പിഡിഎഫ് ഫയലില്‍, താങ്കള്‍ ചൈല്‍ഡ് പോണോഗ്രാഫി കണ്ടുവെന്നും, കേസന്വേഷണം നടക്കുകയാണെന്നുമാണ് എഴുതിയിരിക്കുന്നത്.

എന്നാല്‍ ഇത്തരം മെയില്‍ ഗാര്‍ഡയില്‍ നിന്നല്ലെന്നും, ഇതിനോട് പ്രതികരിച്ചാല്‍ ഒരുപക്ഷേ പണം ആവശ്യപ്പെടുന്ന രീതിയിലുള്ള തട്ടിപ്പാകാമെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നു.

ഗാര്‍ഡയില്‍ നിന്നാണെന്ന് തോന്നുമ്പോള്‍ പൊതുവെ എല്ലാവരും ഇമെയില്‍, ലിങ്ക് എന്നിവ ഓപ്പണ്‍ ചെയ്യുമെന്നും, ഇത് പക്ഷേ തട്ടിപ്പിലേയ്ക്ക് നയിക്കുകയെന്നും ഗാര്‍ഡ പറയുന്നു.

കഴിഞ്ഞയാഴ്ച വെസ്റ്റ് അയര്‍ലണ്ടിലെ ഒരു രാഷ്ട്രീയക്കാരനും സമാനമായ ഉള്ളടക്കമുള്ള ഒരു കത്ത് പോസ്റ്റലായി ലഭിച്ചിരുന്നു. യൂറോപാളിന്റെ പേരിലായിരുന്നു കത്ത്. ഇതും തട്ടിപ്പാണെന്ന് ഗാര്‍ഡ അറിയിച്ചു.

സമാനമായ മെയിലുകളോ മെസേജുകളോ വന്നാല്‍ ഉടന്‍ തങ്ങളെ ബന്ധപ്പെടണമെന്നും ഗാര്‍ഡ പറയുന്നു.

NB: ഇത്തരം തട്ടിപ്പ് മെയിലുകള്‍ ഗാര്‍ഡയുടേതല്ലെങ്കിലും, ചൈല്‍ഡ് പോണോഗ്രാഫി കാണുക എന്നത് കുറ്റകരമാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ ഉടനടി അതില്‍ നിന്നു പിന്തിരിയണം. ചൈല്‍ഡ് പോണോഗ്രഫി കാണുന്നവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ ഗാര്‍ഡയ്ക്ക് അധികാരമുണ്ട്.

comments

Share this news

Leave a Reply

%d bloggers like this: