അയർലണ്ടിൽ ഉക്രൈൻ അഭയാർത്ഥികളെ താമസിപ്പിക്കുന്ന വീട്ടുകാർക്ക് 400 യൂറോ ധനസഹായം; പദ്ധതിക്ക് അംഗീകാരം

അയർലണ്ടിൽ ഉക്രൈൻ അഭയാർത്ഥികളെ താമസിപ്പിക്കുന്ന വീട്ടുകാർക്ക് മാസം 400 യൂറോ വീതം ധനസഹായം നൽകുന്ന പദ്ധതിക്ക് ഇന്നലെ വൈകിട്ട് ചേർന്ന മന്ത്രിസഭാ ഉപസമിതി അംഗീകാരം നൽകി. ഇനി ഇന്ന് ചേരുന്ന മന്ത്രിസഭയിൽ ഇക്കാര്യം ചർച്ചാ വിഷയമാകും.

ഉക്രൈൻ അഭയാർത്ഥികളെ താമസിപ്പിക്കുന്ന എല്ലാ വീട്ടുകാർക്കും റെക്കഗ്നിഷൻ പേയ്മെന്റ് ആയി 400 യൂറോ നൽകുന്ന തരത്തിലാണ് പദ്ധതി. വീടുകളുടെ വലിപ്പം ഇവിടെ മാനദണ്ഡമല്ല. അതേസമയം ഇത് സംബന്ധിച്ച് പ്രത്യേക നിയമം പാസാക്കേണ്ടതുണ്ടെന്നും, പേയ്മെന്റ് നിലവിൽ വരാൻ ഏതാനും മാസത്തെ കാലതാമസം ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഫെബ്രുവരി 26-ന് റഷ്യ ഉക്രൈൻ അധിനിവേശം തുടങ്ങിയ ശേഷം 26,000-ൽ ഏറെ അഭയാർഥികളാണ് അവിടെ നിന്നും അയർലണ്ടിലേക്ക് പലായനം ചെയ്ത് എത്തിയിരിക്കുന്നത്. അഭയാർത്ഥികൾക്ക് താമസിക്കാൻ ഇടം നൽകുമെന്ന് മുമ്പ് വാഗ്ദാനം നൽകിയ പലരും വാക്ക് മാറിയതോടെ ഇവരുടെ പുനരധിവാസം സർക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പുതിയ സഹായധന പദ്ധതി കൂടുതൽ പേർ അഭയാർത്ഥികളെ താമസിപ്പിക്കാനായി മുന്നോട്ട് വരാൻ കാരണമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

comments

Share this news

Leave a Reply

%d bloggers like this: