ഹെപ്പറ്റൈറ്റിസ് ബാധിച്ച് കുട്ടി മരിച്ച സംഭവം; കോവിഡ് ബന്ധമുണ്ടോ എന്ന് സംശയം

അയർലണ്ടിൽ ഒരു കുട്ടി ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചതിനെത്തുടർന്ന്, കോവിഡും കുട്ടികളിലെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബാധയും തമ്മിൽ ബന്ധമുണ്ടോ എന്നത് സംബന്ധിച്ചു അന്വേഷണമാരംഭിച്ചതായി Bon Secours Hospital Limerick ലെ ഡോക്ടറായ മേരി റയാൻ.

ആറു കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് ബാധിച്ചതായാണ് സംശയമെന്ന് HSE നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 10 ആഴ്ചയ്ക്കിടെയാണ് ഈ കേസുകളെല്ലാം റിപ്പോർട്ട് ചെയ്തത്. ഒരു വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് രോഗം ബാധിച്ചത്.

ലോകമെങ്ങുമായി 20 രാജ്യങ്ങളിൽ 348 കുട്ടികൾക്ക് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബാധിച്ചതായി WHO യും അറിയിച്ചിട്ടുണ്ട്.

ഹെപ്പറ്റൈറ്റിസിന്‍റെ ലക്ഷണങ്ങളായ മൂത്രത്തിലെ നിറം മാറ്റം, ഇളം നിറത്തിലുള്ളതോ, ഗ്രേ നിറത്തിലുള്ളതോ ആയ വിസർജ്യം, ജോണ്ടിസ് ലക്ഷണങ്ങളായ തൊലിയിലെയോ കണ്ണിലെയോ മഞ്ഞ നിറം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കൾ ഉടൻ കുട്ടികളെ ഡോക്ടറുടെ അടുത്ത് കൊണ്ടുചെല്ലണമെന്നു HSE നിർദ്ദേശമുണ്ട്.

അയർലണ്ടിൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച കുട്ടികളിൽ 18% പേർ കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്നു ഡോ മേരി റയാൻ പറയുന്നു. പക്ഷേ ഇവ രണ്ടും തമ്മിൽ ബന്ധമുണ്ടോ എന്ന് നിലവിൽ ഉറപ്പ് പറയാറായിട്ടില്ല. അതേസമയം രോഗം ബാധിച്ച ഭൂരിഭാഗം കുട്ടികളും വൈകാതെ തന്നെ സുഖം പ്രാപിച്ചതായും ഡോക്ടർ റയാൻ പറഞ്ഞു. ഹെപ്പറ്റൈറ്റിസ് എന്നാൽ ഗുരുതരമായ രോഗമാണെന്നും അവർ ഓർമ്മിപ്പിച്ചു. എങ്കിലും പൊതുവെ സ്വയം തന്നെ രോഗം ഭേദമാകാറുണ്ട്.

comments

Share this news

Leave a Reply

%d bloggers like this: