അയർലണ്ടിൽ പെന്തക്കോസ്ത ഒരുക്ക ധ്യാനം മെയ് 26 മുതൽ

ANOINTING FIRE CATHOLIC MINISTRY അയര്‍ലന്‍ഡ് ഒരുക്കുന്ന പത്ത് ദിവസത്തെ പെന്തക്കോസ്ത ഒരുക്ക ധ്യാനം Come Holy Spirit മെയ് 26-ന് ആരംഭിച്ച് ജൂണ്‍ 4-ന് സമാപിക്കും. പ്രശസ്ത വചന പ്രഘോഷകനും AFCM Preachers of Divine Mercy-യുടെയും Abhishekagni Sisters of Jesus and Mary-യുടെയും സ്ഥാപക ഡയറക്ടറുമായ ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ധ്യാനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രശസ്ത ധ്യാന ഗുരുക്കന്മാരായ Fr. Soji Olikkal, Fr.Binoy John, Sr.Ann Maria, Br. Thomas Paul, Br.Santhosh T, Br. Santhosh Karimatra Br.Biju Mary of Immaculate, Br. Saju Varghese, Br. Jose Kuriakose, Br.Saji എന്നിവര്‍ വചനം പങ്കുവെക്കുന്നു. ദിവസവും രാവിലെ 05:00 മണി മുതല്‍ 6.30 വരെ ഒരുക്കിയിരിക്കുന്ന ധ്യാനം Zoom platform-ല്‍ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

പന്തക്കുസ്താ തിരുനാളിന് വേണ്ടി ദൈവജനത്തെയും വിശ്വാസ സമൂഹത്തെയും ഒരുക്കുന്നതിനും അതുവഴി കൂടുതല്‍ തീക്ഷ്ണതയോടെ ദൈവ രാജ്യത്തിന്റെ ശുശ്രൂഷകള്‍ വരും നാളുകളില്‍ നിര്‍വഹിക്കുവാന്‍ തക്കവിധം വിശ്വാസ സമൂഹത്തെയും ദൈവരാജ്യ ശുശ്രൂഷകരെയും പര്യാപ്തമാക്കുകയും ചെയ്യുന്ന പെന്തക്കോസ്ത ഒരുക്ക ധ്യാനത്തില്‍ പങ്കെടുത്ത് പരിശുദ്ധാത്മാവിന്റെ കൂടുതല്‍ ശക്തിയും അഭിഷേകവും സ്വീകരിക്കുവാനും, ആത്മീയ ഉണര്‍വ് നേടുവാനും വിശ്വാസി സമൂഹത്തെ ഏവരെയും ‘Come Holy Spirit’ പെന്തക്കോസ്ത് ഒരുക്ക ധ്യാനത്തിലേക്ക് AFCM Ireland, സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു .

ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനുവേണ്ടി പ്രത്യേക ക്രമീകരിക്കുന്ന വാട്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യണമെന്നു

സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

Whatsapp link – https://chat.whatsapp.com/GRKn9PkKKe3Gup09t0RLbI

കൂടുതല്‍ വിവരങ്ങള്‍ക്ക് അയര്‍ലണ്ടിലെ AFCM ഭാരവാഹികളുമായി ബന്ധപ്പെടുക.

Siju Paul: 0874177837
Deepa Tom: 0879402127

comments

Share this news

Leave a Reply

%d bloggers like this: