കോവിഡ് കാലത്ത് റെക്കോർഡ് വിൽപ്പന; അയർലണ്ടിൽ പുതുതായി 18 സ്റ്റോറുകൾ തുറക്കാൻ Centra; 430 പേർക്ക് ജോലി നൽകും

2021-ല്‍ മികച്ച നേട്ടം കൊയ്തതോടെ അയര്‍ലണ്ടിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ റീട്ടെയില്‍ സ്റ്റോറായ Centra. പോയ വര്‍ഷം റെക്കോര്‍ഡ് 1.98 ബില്യണ്‍ വരുമാനമാണ് കമ്പനി നേടിയത്. വാര്‍ഷിക വളര്‍ച്ച 2.5 ശതമാനമായി ഉയരുകയും ചെയ്തു.

കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് കണ്‍വീനിയന്റ് മീല്‍, ട്രീറ്റ് എന്നിവയ്ക്ക് ഏറെ ഡിമാന്‍ഡ് വന്നതായി കമ്പനി പറയുന്നു. കമ്പനി നിര്‍മ്മിക്കുന്ന ബ്രാന്‍ഡായ Moo’d Ice cream-നും ഏറെ ആവശ്യക്കാരുണ്ടായി. 10 മില്യണ്‍ യൂറോയുടെ ഐസ്‌ക്രീമാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. 2020-നെ അപേക്ഷിച്ച് 52% അധികമാണിത്.

സാധനങ്ങളുടെ വില്‍പ്പന വര്‍ദ്ധിച്ചതോടെ അയര്‍ലണ്ടില്‍ പുതുതായി 18 സ്റ്റോറുകള്‍ കൂടി തുറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതുവഴി 430 പേര്‍ക്ക് ജോലി ലഭിക്കും. 25 മില്യണ്‍ യൂറോ നിക്ഷേപിക്കാനാണ് Centra-യുടെ പദ്ധതി. 2021-ല്‍ 11 പുതിയ സ്റ്റോറുകള്‍ കമ്പനി തുറന്നിരുന്നു. 64 സ്റ്റോറുകള്‍ നവീകരിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: