പ്രണയം നടിച്ച് തട്ടിപ്പ്; ഡബ്ലിനിൽ ഒരാൾ അറസ്റ്റിൽ

പ്രണയം നടിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഡബ്ലിനില്‍ പുരുഷന്‍ അറസ്റ്റില്‍. Citywest, Finglas പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ Garda National Economic Crime Bureau (GNECB) നടത്തിയ പരിശോധനയിലാണ് 40-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും ഏതാനും രേഖകളും, ലാപ്‌ടോപ്പും, ഫോണും പിടിച്ചെടുത്തിട്ടുമുണ്ട്.

ഫിന്‍ഗ്ലാസില്‍ നിന്നും അറസ്റ്റ് ചെയ്ത ഇയാള്‍ക്ക് മേല്‍ കുറ്റവാളിസംഘത്തില്‍ പ്രവര്‍ത്തിച്ചതിനുള്ള ചാര്‍ജ്ജും ചുമത്തിയിട്ടുണ്ട്. ഇയാളെ Terenure Garda Station-ല്‍ ചോദ്യം ചെയ്തുവരികയാണ്.

വ്യാജപേരുകളിലൂടെയുണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകള്‍ വഴി 660,000 യൂറോ പലിശയ്ക്ക് നല്‍കിയതായി അന്വേഷണത്തില്‍ ഗാര്‍ഡ കണ്ടെത്തിയിട്ടുണ്ട്. 2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ പ്രണയം നടിച്ച് തട്ടിപ്പ് നടത്തി സമ്പാദിച്ചതാണ് ഈ പണമെന്നാണ് അനുമാനം. ജര്‍മ്മനിയില്‍ വച്ചായിരുന്നു തട്ടിപ്പ്.

Share this news

Leave a Reply

%d bloggers like this: