Ballinasloe Indian cultural community-യുടെ വിഷു-ഈസ്റ്റർ-ഈദ് ആഘോഷം ഭംഗിയായി നടത്തപ്പെട്ടു

Ballinasloe Indian cultural community-യുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷങ്ങള്‍ ഭംഗിയായി നടത്തപ്പെട്ടു. മെയ് 14-ന് വൈകിട്ട് 5 മണിക്കാണ് പരിപാടികള്‍ ആരംഭിച്ചത്. സമൂഹത്തിലെ എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തപ്പെട്ട ആഘോഷപരിപാടിയായതിനാല്‍ ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പെട്ടവര്‍ പരിപാടിക്കായി ഒത്തുചേര്‍ന്നു.

കോവിഡ് ബാധ ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. കോവിഡ് കാലത്ത് രോഗപ്രതിരോധത്തിനായി അഹോരാത്രം പ്രയത്‌നിച്ച നഴ്‌സുമാരാണ് പരിപാടിക്കെത്തിയവരില്‍ വലിയൊരു വിഭാഗം പേരും.

ധാരാളം പുതിയ കുടുംബങ്ങളും ഇത്തവണത്തെ Ballinasloe Indian cultural community ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇതിലൂടെ പരസ്പരം അറിയാനുള്ള വേദി കൂടിയായി മാറി ഈ ആഘോഷം.

2015-ല്‍ നാലോ അഞ്ച് കുടുംബങ്ങള്‍ മാത്രമായി ആരംഭിച്ച Ballinasloe Indian cultural community-യില്‍ നിലവില്‍ 70-ഓളം കുടുംബങ്ങളുണ്ട്. Ballinasloe-ലെ സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്താനും, കലാസാംസ്‌കാരികരംഗം മെച്ചപ്പെടുത്താനുമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് Ballinasloe Indian cultural community അധികൃതര്‍ പറഞ്ഞു.

വാര്‍ത്ത: ജോര്‍ജ്ജ് ഫ്രാന്‍സിസ്‌

Share this news

Leave a Reply

%d bloggers like this: