അയർലണ്ടിൽ ഒരാഴ്ചയ്ക്കിടെ 9,213 പേർക്ക് കോവിഡ് ബാധ; 41 മരണം

അയര്‍ലണ്ടില്‍ കഴിഞ്ഞയാഴ്ച 9,213 പേര്‍ക്ക് കോവിഡ് ബാധിച്ചതായും, 41 പേര്‍ രോഗം ബാധിച്ച് മരിച്ചതായും HSE. ഈയാഴ്ച മുതല്‍ കോവിഡ് കണക്കുകള്‍ ആഴ്ചതോറും പ്രസിദ്ധീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

മെയ് 12 മുതല്‍ 18 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ 792 പേര്‍ക്കും, ചൊവ്വാഴ്ച 404 പേര്‍ക്കും, തിങ്കളാഴ്ച 663 പേര്‍ക്കും, ഞായറാഴ്ച 188 പേര്‍ക്കും, ശനിയാഴ്ച 892 പേര്‍ക്കും, വെള്ളിയാഴ്ച 524 പേര്‍ക്കും, വ്യാഴാഴ്ച 754 പേര്‍ക്കുമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

ആകെ 35,704 പിസിആര്‍ ടെസ്റ്റുകളാണ് ഏഴ് ദിവസത്തിനിടെ നടത്തിയത്. 12.5% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.

41 കോവിഡ് മരണങ്ങള്‍ കൂടി ഒരാഴ്ചയ്ക്കിടെ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 7,244 ആയി.

നിലവില്‍ 256 പേരാണ് കോവിഡ് ബാധിതരായി ആശുപത്രികളില്‍ കഴിയുന്നത്. 24 പേര്‍ ഐസിയുവിലാണ്.

Share this news

Leave a Reply

%d bloggers like this: