ഡബ്ലിനിലെ കടയിൽ മോഷണശ്രമം; ജീവനക്കാരന് പരിക്ക്

ഡബ്ലിനിലെ കടയില്‍ നടന്ന മോഷണശ്രമത്തിനിടെ ഷോപ്പ് ജീവനക്കാരന്‍ പരിക്കേറ്റ് ആശുപത്രിയില്‍. Clanbrassil Street പ്രദേശത്ത് ഇന്നലെ വൈകിട്ട് 8 മണിയോടെയായിരുന്നു സംഭവം.

കടയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പണമൊന്നും ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വന്നു.

സംഭവത്തിനിടെ ജീവനക്കാരനായ 20-ലേറെ പ്രായമുള്ള ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും, ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: