അയർലൻഡിൽ ട്രോളികളിൽ കഴിയുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു , സർക്കാർ ഇടപെടൽ അത്യാവശ്യമെന്ന് INMO

മെയ് മാസത്തിൽ ട്രോളികളിൽ കഴിയുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചത് ആശങ്കാജനകമാണെന്ന് Irish Nurses and Midwives Organisation (INMO). ഏറ്റവും പുതിയ കണക്കനുസരിച്ച് ഐറിഷ് ആശുപത്രികളിൽ 504 രോഗികൾ ട്രോളികളിലാണ് കഴിയുന്നത്.

മെയ് മാസത്തിൽ ആശുപത്രികളിൽ ശൈത്യകാലത്തിലെന്നപോലെ തിരക്കാണെന്നും ഇത്തരത്തിലുള്ള അവസ്ഥാവിശേഷം ഹോസ്പിറ്റൽ സ്റ്റാഫുകളിലും രോഗികളിലും സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്.

മഹാമാരിയെ തുടർന്ന് ഐറിഷ് നഴ്‌സുമാർ വളരെക്കാലമായി ആശുപത്രികളിൽ കഷ്ടപ്പെടുകയാണ്.വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന രോഗികളുടെ തിരക്ക് ഒഴിവാക്കാൻ ശാശ്വതമായ നടപടികളുണ്ടാകണം.INMO ജനറൽ സെക്രട്ടറി Phil Ní Sheaghdha ആവശ്യപ്പെട്ടു.

നഴ്‌സുമാർ, മിഡ്‌വൈഫ്‌മാർ, മറ്റ് ഹെൽത്ത്‌കെയർ ജീവനക്കാർ എന്നിവരുടെ ജോലി സമ്മർദ്ദം കുറക്കാൻ സർക്കാരും എച്ച്എസ്‌ഇയും അടിയന്തരമായി ഇടപെടേണ്ടതുണ്ട് അവർ കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: