കെറിയിൽ മദ്ധ്യവയസ്കൻ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

കെറിയിലെ Tralee-യില്‍ ആക്രമണത്തില്‍ പരിക്കേറ്റ് മദ്ധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഞായറാഴ്ച രാത്രിയാണ് Tralee-യിലെ Abbey Court Complex-ല്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ 50-ലേറെ പ്രായമുള്ള പുരുഷനെ കണ്ടെത്തിയത്. ഗാര്‍ഡയും, അടിയന്തര രക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരു പുരുഷനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ കൂടി ഗാര്‍ഡ അറസ്റ്റ് ചെയ്തു.

സംഭവത്തിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. Abbey Court Apartments, Denny Lane/Street എന്നിവിടങ്ങളില്‍ ഞായറാഴ്ച വൈകിട്ട് 6.30 മുതല്‍ 7 വരെ ഉണ്ടായിരുന്നവര്‍ ഗാര്‍ഡയെ ബന്ധപ്പെടണം.

Share this news

Leave a Reply

%d bloggers like this: