ഗാർഡയിൽ നിന്നും രാജിവയ്ക്കുന്നവരുടെ എണ്ണം കൂടുന്നു; ശമ്പള വർദ്ധ വേണമെന്ന് വാർഷിക സമ്മേളനത്തിൽ ആവശ്യം

ഗാര്‍ഡ അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ശമ്പളം വേണമെന്ന് Garda Representative Association (GRA)-ന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആവശ്യം. സേനയില്‍ അംഗങ്ങളുടെ കുറവുണ്ടെന്നും, ഇത് കാരണം ഓഫിസര്‍മാര്‍ക്ക് സ്വയം സുരക്ഷ അനുഭവപ്പെടുന്നില്ലെന്നും സമ്മേളനത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.

ഗാര്‍ഡയില്‍ നിന്നും രാജി വച്ച് പോകുന്നവരുടെ എണ്ണം കൂടുകയാണെന്നും സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ജനുവരിക്ക് ശേഷം ഇതുവരെ 30 പേരാണ് ജോലി രാജിവച്ചത്. മെയ് മാസത്തോടെ 150-ലേറെ ഓഫിസര്‍മാര്‍ വിരമിക്കുകയും ചെയ്യും.

രാജ്യത്തെ എല്ലാ ഗാര്‍ഡ സ്റ്റേഷനുകളിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി Detective Garda Graham O’Neill പറഞ്ഞു. ധാരാളം ഒഴിവുകള്‍ സേനയിലുണ്ട്. ഇപ്പോള്‍ നടക്കുന്ന റിക്രൂട്ട്‌മെന്റുകളൊന്നും തന്നെ ഈ ഒഴിവുകള്‍ നികത്താന്‍ പര്യാപ്തമല്ല.

സ്വയം സുരക്ഷിതരെന്ന് തോന്നാത്ത തങ്ങള്‍ക്ക് എങ്ങനെയാണ് ജനത്തെ സംരക്ഷിക്കാന്‍ കഴിയുക എന്നും സമ്മേളനത്തില്‍ Detective Garda Graham O’Neill ചോദ്യമുയര്‍ത്തി. തങ്ങളുടെ പരിശ്രമത്തിന് ആവശ്യമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: