ഐറിഷ് ദ്വീപിൽ കുരങ്ങ് പനിയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ഐറിഷ് ദ്വീപില്‍ കുരങ്ങ് പനിയുടെ (മങ്കി പോക്‌സ്) ആദ്യ കേസ് സ്ഥിരീകരിച്ചു. പനി, ദേഹത്ത് കുരുക്കള്‍ പൊന്തുക എന്നീ രോഗലക്ഷണങ്ങളോടെ കാണപ്പെടുന്ന കുരങ്ങ് പനി മെയ് 26-ന് വടക്കന്‍ അയര്‍ലണ്ടിലാണ് സ്ഥിരീകരിച്ചത്. യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളിലും ഏതാനും ദിവസങ്ങളായി രോഗം പടരുന്നുണ്ടായിരുന്നു.

മദ്ധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ മേഖലകളിലാണ് കുരങ്ങ് പനി പൊതുവെ കണ്ടുവരുന്നത്. പനി, തലവേദന, പേശി വേദന തുടങ്ങിയലക്ഷങ്ങളോടെയാണ് രോഗം ആരംഭിക്കുക. ശേഷം ദേഹത്ത് ചിക്കന്‍ പോക്‌സിന് സമാനമായ കുരുക്കള്‍ പൊന്തിവരും. മുഖത്തും, മറ്റ് ശരീരഭാഗങ്ങളിലും ചുവന്ന തിണര്‍പ്പുകളും പ്രത്യക്ഷപ്പെടും.

2 മുതല്‍ 4 വരെ ആഴ്ചകളെടുത്താണ് രോഗം ഭേദമാകുക. പൊതുവെ ഗുരുതരമാകാറില്ലെങ്കിലും കുരങ്ങ് പനി ബാധിച്ച് മരണങ്ങള്‍ സംഭവിക്കാറുണ്ട്. കുട്ടികളിലാണ് രോഗം ഗുരുതരമാകാന്‍ സാധ്യത കൂടുതല്‍. ഗര്‍ഭിണികളും ശ്രദ്ധിക്കണം. 0 മുതല്‍ 10 ശതമാനം വരെ മരണനിരക്ക് കൂടിയും കുറഞ്ഞുമാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്.

comments

Share this news

Leave a Reply

%d bloggers like this: