ആരോഗ്യപ്രവർത്തകരുടെ കോവിഡ് ബോണസ്; കാലതാമസം സംഭവിച്ചതായി സമ്മതിച്ച് ആരോഗ്യമന്ത്രി

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബോണസ് ലഭിക്കാനായി ഏറെ കാലതാമസം നേരിട്ടതായി സമ്മതിച്ച് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. അതേസമയം അര്‍ഹരായ എല്ലാവര്‍ക്കും വൈകാതെ തന്നെ ബോണസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറെക്കാലത്തെ ആവശ്യത്തിന് ശേഷം ജനുവരി മാസത്തിലാണ് മുന്‍ നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1,000 യൂറോ വീതം Covid-19 recognition payment അഥവാ കോവിഡ് ബോണസ് ആയി നല്‍കാന്‍ തീരുമാനിച്ചത്. ടാക്‌സ് ഒഴിവാക്കി ഇത് നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

2020 മാര്‍ച്ച് 1 മുതല്‍ 2021 ജൂണ്‍ 30 വരെ കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ബോണസ് നല്‍കുക.

അതേസമയം ഭൂരിഭാഗം പേര്‍ക്കും ഇതുവരെ ബോണസ് നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന് വെള്ളിയാഴ്ച കോര്‍ക്കില്‍ സംസാരിക്കവേ ഡോനലി സമ്മതിച്ചു. ബോണസ് നല്‍കാനായി വളരെയധികം കാലതാമസം എടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകുടെ പ്രശ്‌നം മനസിലാക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, അര്‍ഹരായ എല്ലാവര്‍ക്കും വൈകാതെ തന്നെ ബോണസ് നല്‍കുമെന്നും വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: