കിൽഡെയറിൽ കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ

കില്‍ഡെയറില്‍ കാര്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. മെയ് 15-ന് Monasterevin-ലായിരുന്നു സംഭവം.

ഉച്ചയ്ക്ക് ശേഷം 3.10-ഓടെ കാറില്‍ നിന്നും യാത്രക്കാരനെ തള്ളിയിട്ട ശേഷം കാറുമായി കടന്നുകളയുകയായിരുന്നു പ്രതി. ഇയാള്‍ക്ക് 30-ലേറെ പ്രായമുണ്ട്.

അന്വേഷണമാരംഭിച്ച ഗാര്‍ഡ കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്ത് കില്‍ഡെയര്‍ ഗാര്‍ഡ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ശേഷം കേസ് ചുമത്തിയ ഇയാളെ ഇന്നലെ Portlaoise District Court-ല്‍ ഹാജരാക്കി.

മോഷ്ടിക്കപ്പെട്ട കാറും ഗാര്‍ഡ കണ്ടെടുത്തിട്ടുണ്ട്. ഇത് തിരികെ ഉടമയ്ക്ക് നല്‍കി.

Share this news

Leave a Reply

%d bloggers like this: