IRP കാർഡ് പുതുക്കാൻ അപേക്ഷ ഇനി 3 മാസം മുമ്പേ കൊടുക്കാം

ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്ക് തങ്ങളുടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ (Irish Residence Permit – IRP) പുതുക്കാനായി ഇനിമുതല്‍ കാലാവധി തീരുനാനതിന് 12 ആഴ്ച അഥവാ മൂന്ന് മാസം മുമ്പ് തന്നെ അപേക്ഷ നല്‍കാം. നേരത്തെ ഇത് നാലാഴ്ച അഥവാ ഒരു മാസം മുമ്പ് മാത്രമേ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ.

ഇമിഗ്രേഷന്‍ പെര്‍മിഷന്‍ പുതുക്കല്‍ സംബന്ധിച്ച് നീതിന്യായ വകുപ്പ് പുറത്തിറക്കിയ പുതിയ മാര്‍ഗ്ദരേഖയിലാണ് ഇത് സംബന്ധിച്ച മാറ്റം വ്യക്തമാക്കിയത്.

എന്ന വെബ്‌സൈറ്റ് വഴി പെര്‍മിഷന്‍ പുതുക്കാം. പുതിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പെര്‍മിഷന്‍ പുതുക്കുന്നവര്‍ക്കും ഇനിമുതല്‍ പാസ്‌പോര്‍ട്ട് ബയോഡാറ്റ പേജ് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാം.

ആദ്യമായി രജിസ്‌ട്രേഷന്‍ നടത്തുന്ന ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്ക് എന്ന നമ്പര്‍ വഴി അപ്പോയിന്റ്‌മെന്റ് എടുക്കാം. ഡബ്ലിന് പുറത്തുള്ളവര്‍ ഗാര്‍ഡ സ്റ്റേഷനുകള്‍ വഴി വേണം അപ്പോയിന്റ്‌മെന്റ് എടുക്കാന്‍.

അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഒരാളുടെ IRP കാലാവധി 2022 മെയ് 31-ന് തീര്‍ന്നതാണെങ്കിലും അയാള്‍ക്ക് നിയമപരമായി ഇവിടെ തുടരാം. എന്നാല്‍ കാര്‍ഡ് പുതുക്കാന്‍ ഇതിനകം അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന് തെളിയിക്കുന്ന രേഖ അധികൃതരെ കാണിക്കേണ്ടിവരും. പുതുക്കാന്‍ അപേക്ഷ നല്‍കിയ ഓരോരുത്തര്‍ക്കും receipt of application, unique application number (OREG number) എന്നിവ നല്‍കിയിട്ടുണ്ടാകും.

Share this news

Leave a Reply

%d bloggers like this: