മൂന്ന് വയസുകാരിയായ മകളെ തനിയെ കാറിലിരുത്തി ഷോപ്പിങ്ങിന് പോയി; അമ്മ അറസ്റ്റിൽ

മൂന്ന് വയസുകാരിയായ മകളെ അര മണിക്കൂര്‍ തനിയെ കാറിലിരുത്തി അടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ അമ്മ അറസ്റ്റില്‍. യുഎസിലെ ഹ്യൂസ്റ്റണില്‍ ഞായറാഴ്ചയാണ് സംഭവം.

മാര്‍സി ടെയ്‌ലര്‍ എന്ന 36-കാരിയാണ് ഗ്രാന്റ് പാര്‍ക്ക് വേ ടാര്‍ജറ്റ് പാര്‍ക്കിങ് ലോട്ടില്‍ മകളെ തന്റെ കാറിലിരുത്തിയ ശേഷം ഷോപ്പിങ്ങിനായി പോയത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയിലായിരുന്നു. ഇത് കണ്ട ആരോ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. അപ്പോഴേയ്ക്കും അമ്മയും തിരികെ എത്തിയിരുന്നു. അഞ്ച് മിനിറ്റ് മാത്രമേ താന്‍ ഷോപ്പിങ്ങിന് പോയുള്ളൂ എന്ന് അമ്മ പറഞ്ഞെങ്കിലും പൊലീസ് അന്വേഷണത്തില്‍ 30 മിനിറ്റ് നേരെ കുട്ടി കാറില്‍ തനിയെ ഇരുന്നതായി കണ്ടെത്തി.

തുടര്‍ന്ന് കുട്ടിയെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തു എന്ന കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്തു. പിന്നീട് 25,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു.

കുട്ടികളെ കാറില്‍ തനിയെ ഇരുത്തി പോകരുതെന്ന് അധികൃതര്‍ മിക്ക രാജ്യങ്ങളിലും നല്‍കുന്ന മുന്നറിയിപ്പാണ്. കുട്ടികളെ ആരെങ്കിലും തട്ടിക്കൊണ്ടുപോകാനോ മറ്റോ സാധ്യതയുണ്ട് എന്നതിന് പുറമെ, ചൂടേറിയ കാലാവസ്ഥകളില്‍ കാറില്‍ എസി ഇട്ട് കുട്ടിയെ ഇരുത്തുന്നത് മറ്റ് അപകടങ്ങള്‍ക്കും വഴി വച്ചേക്കാം. കാര്‍ സ്റ്റാര്‍ട്ടില്‍ ഇടുന്നത് കുട്ടികള്‍ കളിക്കുകയോ മറ്റോ ചെയ്താല്‍ വലിയ അപകടത്തിലേയ്ക്കും നയിച്ചേക്കാം.

comments

Share this news

Leave a Reply

%d bloggers like this: