അയര്‍ലന്‍ഡിലെ മലയാളി വിദ്യാര്‍ഥിക്ക് അന്താരാഷ്ട്ര പുരസ്കാരം

Hong Kong Global Youth Science & Technology Bowl (GYSTB) ല്‍ ഗ്രാന്റ് പ്രൈസ്-സില്‍വര്‍ പുരസ്കാരത്തിന് അര്‍ഹനായി അയര്‍ലന്‍ഡിലെ മലയാളി വിദ്യാര്‍ഥി. Letterkenny Saint Eunan’s കോളേജിലെ വിദ്യാര്‍ഥിയായ ഹരി പ്രണവം ആണ് പുരസ്കാരത്തിന് അര്‍ഹനായത്. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ഹരി അവതരിപ്പിച്ച Building an Automatic Weather Satellite Ground Station with Data Analytics Forecast എന്ന പ്രൊജക്ടിനാണ് പുരസ്കാരം. ഈ വിഭാഗത്തില്‍ അംഗീകാരം ലഭിച്ചതോടെ കനേഡിയന്‍ സയന്‍സ് പബ്ലിഷിങ്ങിന്റെ STEM Fellowship Journal (SFJ) ലില്‍ ഈ പ്രോജക്ട് പ്രസിദ്ധീകരിക്കാനുള്ള സുവര്‍ണ്ണാവസരവും ഹരിക്ക് ലഭിക്കും.

തൃശ്ശൂര്‍ സ്വദേശികളായ പ്രവിന്‍ കുട്ടി-ഷിമ ദമ്പതികളുടെ മൂത്ത മകനാണ് ഹരി. ശാസ്ത്ര വിഷയങ്ങള്‍ക്കൊപ്പം ബാഡ്മിന്റണ്‍, ഡ്രംസ് എന്നിവയിലും ഹരി മികവു തെളിയിച്ചിട്ടുണ്ട്. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മീര നാരായണ്‍ ആണ് ഹരിയുടെ ഏക സഹോദരി.

തന്റെ പ്രൊജക്ടിന് ഗ്രാന്റ് പ്രൈസ്-സില്‍വര്‍ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും , ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള ആളുകളോടൊപ്പം ഒരു അന്താരാഷ്ട്ര വേദിയല്‍ മത്സരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഹരി പറഞ്ഞു. പ്രൊജക്ടിന് ഉടനീളം പിന്തുണ നല്‍കിയ രക്ഷിതാക്കള്‍ക്കും,അദ്ധ്യാപകനായ Michael Harkin നും, അന്താരാഷ്ട്ര മത്സരവേദിയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയ SciFest നും നന്ദി അറിയിക്കുന്നതായും ഹരി പ്രണവം പറഞ്ഞു.

ഹരിക്കൊപ്പം അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് GYSTB യില്‍ പങ്കെടുത്ത Grace Ni Ifearnain എന്ന വിദ്യാര്‍ഥിനിയും പുരസ്കാരത്തിന് അര്‍ഹയായിട്ടുണ്ട്. മറ്റൊരു വിഭാഗത്തില്‍ Grace അവതരിപ്പിച്ച Nature Takes on Nature: Investigating the Effects of Juglone on Japanese Knotweed’ എന്ന പ്രോജക്ടിന് ഫസ്റ്റ് പ്രൈസാണ് ലഭിച്ചത്. പതിനാറ് രാജ്യങ്ങളില്‍ നിന്നുള്ള 84 പ്രൊജക്ടുകളായിരുന്നു ഇത്തവണ വിവിധ വിഭാഗങ്ങളിലായി GYSTB യില്‍ അവതരിപ്പിക്കപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: