രുചിയുടെ കാര്‍ണിവലുമായി ഷീലാ പാലസ്; ഷീലാ പാലസിന്റെ കാര്‍ണിവല്‍ സ്റ്റാളിലെ സ്പെഷ്യല്‍ വിഭവങ്ങള്‍ ഏതൊക്കെയന്നറിയേണ്ടേ?

കേരള ഹൗസ് കാര്‍ണിവല്‍-2022 വേദിയില്‍ രുചിയുടെ കലവറയുമായി ഷീലാ പാലസ് റസ്റ്ററന്റ്. അയര്‍ലന്റ് മലയാളികളുടെ പ്രിയങ്കരനായ ഷെഫ് ജോര്‍ജ്ജ് തയ്യാറാക്കുന്ന കേരള വിഭവങ്ങളുടെ ഒരു പറുദീസ തന്നെയാണ് ഷീലാ പാലസ് ഒരുക്കുന്നത്. കേരള സ്പെഷ്യല്‍ ചിക്കന്‍ ബിരിയാണി, അപ്പം-ഡക്ക് കറി, ബീഫ് ഡ്രൈ ഫ്രൈ, കപ്പ ബിരിയാണി എന്നിവയാണ് ഷീലാ പാലസ് സ്റ്റാളിലെ കേരള സ്പെഷ്യല്‍ വിഭവങ്ങള്‍. 8 യൂറോ ആണ് ചിക്കന്‍ ബിരിയാണിയുടെ വില. രാവിലെ മുതല്‍ തന്നെ സ്റ്റാളില്‍ അപ്പം- ഡക്ക് കറി ലഭ്യമാവും.

ഷീലാ പാലസിന്റെ രണ്ടാമത്തെ ലൈവ് നോര്‍ത്ത് ഇന്ത്യന്‍ സ്റ്റാളില്‍ ലാംബ് ബിരിയാണി, ചോലെ ബട്ടൂരെ, ചിക്കന്‍-65, ലസ്സി എന്നീ വിഭവങ്ങളും ലഭ്യമാവും.

comments

Share this news

Leave a Reply

%d bloggers like this: