ഇന്റൽ ജീവനക്കാർ സഞ്ചരിച്ച ബസ്സിൽ തീ പിടിച്ചു, ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്താൽ ആളപായമൊഴിവായി

ഇന്റലിന്റെ Leixlip കാമ്പസിൽ ജോലി ചെയ്യുന്ന നിർമ്മാണ ജീവനക്കാർ സഞ്ചരിച്ച ബസ് യാത്രക്കിടയിൽ തീ പിടിച്ചു. ഉടൻ ആളുകളെ ബസിൽ നിന്ന് ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തമൊഴിവായി.

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് Maynooth ലെ R157 റോഡിൽ വെച്ച് ബസിന് തീപിടിച്ചത്. ബസിൽ നിന്ന് എല്ലാവരേയും സുരക്ഷിതമായി ഒഴിപ്പിച്ചതായും ആർക്കും പരിക്കില്ലെന്നും ഇന്റൽ സ്ഥിരീകരിച്ചു.

ജോലിസ്ഥലത്തേക്കും തിരിച്ചും ജീവനക്കാർ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ബസിനാണ് തീ പിടിച്ചത് . ഇതേ റോഡിൽ ഓടുന്ന കമ്പനിയുടെ മറ്റ് രണ്ട് ബസുകൾ യാത്രക്കാരെ ഒഴിപ്പിക്കാൻ സഹായിച്ചു.

ജീവനക്കാർ തന്നെ ഫയർ എക്സ്റ്റിൻഗ്യുഷർ ഉപയോഗിച്ച് ഉടൻ തീ അണച്ച് കൂടുതൽ അപകടമൊഴിവാക്കി. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, സംഭവം റോഡിലെ ഗതാഗതത്തെ സാരമായി ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.

Share this news

Leave a Reply

%d bloggers like this: