താലയിലെ കോവിഡ് ടെസ്റ്റ് സെന്റർ പ്രവർത്തനം അവസാനിപ്പിക്കുന്നു

സൗത്ത് ഡബ്ലിൻ Tallaght യിലെ കോവിഡ് ടെസ്റ്റിംഗ് സെന്റർ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇവിടെനിന്നും 44,278 സ്രവങ്ങളുടെ പരിശോധനയാണ് നടത്തിയത്. ജൂൺ 18 മുതൽ സെന്റര് പ്രവർത്തനക്ഷമമല്ല.

നിരവധി കേന്ദ്രങ്ങളുടെ വാടക കരാർ അവസാനിക്കുകയാണെന്നും ടെസ്റ്റിംഗ് പ്രോഗ്രാം ചെറിയ ക്ലിനിക്കുകളിലേക്ക് മാറ്റുമെന്നും HSE അറിയിച്ചു. താലയിലെ ക്ലിനിക്കിന് പകരമായി സെന്റർ ജൂൺ 28-ന് എഡ്മണ്ട്‌ടൗൺ റോഡിലെ Ballyboden പ്രൈമറി കെയർ സെന്ററിൽ തുറക്കും.

“ചെറിയ കേന്ദ്രങ്ങൾളിൽ ടെസ്റ്റിംഗ് തുടരാൻ കുറച്ച് ജീവനക്കാരെ മാത്രമേ ആവശ്യമായി വരു.., അതിനാൽ ജൂൺ അവസാനത്തോടെ കരാർ കാലഹരണപ്പെടുമ്പോൾ നിരവധിപേർക്ക് ജോലി നഷ്ടമാവുമെന്നും ഒരു എച്ച്എസ്ഇ വക്താവ് പറഞ്ഞു.

comments

Share this news

Leave a Reply

%d bloggers like this: