ഡബ്ലിനിലെ ഹോട്ടൽ കാർ പാർക്കിങ്ങിൽ വെടിവയ്പ്; ഒരാൾക്ക് ഗുരുതര പരിക്ക്

ഡബ്ലിനിലെ ഹോട്ടല്‍ കാര്‍ പാര്‍ക്കിങ്ങിലുണ്ടായ വെടിവയ്പില്‍ 41 വയസ്സുകാരനായ ഒരാള്‍ക്ക് ഗുരുതര പരിക്ക്. Kilmainham യിലെ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ പാര്‍ക്കിങ്ങിലായിരുന്നു കഴിഞ്ഞ ദിവസം വെടിവയ്പുണ്ടായത്. വെടിയേറ്റയാളെ ഉടന്‍ തന്നെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണം നടത്തിയ ആരെയും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗാര്‍ഡ അറിയിച്ചു. അക്രമം നടത്തിയവര്‍ സഞ്ചരിച്ചതായി കരുതുന്ന ഒരു സില്‍വര്‍ നിറത്തിലുള്ള കാറിനായുള്ള തിരച്ചിലും നടക്കുകയാണ്. വെടിവയ്പിന് സാക്ഷികളായവരുണ്ടെങ്കില്‍ ഉടന്‍ ഗാര്‍ഡയുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ പരിശോധനകളുടെ ഭാഗമായി വെടിവയ്പ് നടന്ന സ്ഥലം നിലവില്‍ ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്ന് തവണ ഇയാള്‍ക്ക് വെടിയേറ്റിരുന്നതായും, ചില മയക്കുമരുന്ന് കേസുകളില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നതുമായുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: