അയർലണ്ടിൽ വീണ്ടും പുതിയ മങ്കിപോക്‌സ് കേസുകൾ സ്ഥിരീകരിച്ചു

ഈ ആഴ്ച മൂന്ന് പുതിയ മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചതോടെ അയർലൻഡിലെ മൊത്തം രോഗ ബാധിതരുടെ എണ്ണം 28 ആയി ഉയർന്നു.എല്ലാ രോഗികളും 27 നും 58 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണെന്ന് ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ (HPSC) അറിയിച്ചു.

അണുബാധഉണ്ടായതിനെ തുടർന്ന് ഇതിൽ മൂന്ന് പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വിശദമാക്കി.ആഗോളതലത്തിൽ കഴിഞ്ഞ ആഴ്ചകളിൽ സ്ഥിരീകരിച്ചത് 2,700-ലധികം മങ്കിപോക്സ് കേസുകളാണെന്നും അതിനാൽ കൂടുതൽ കേസുകൾ വരും ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്നും HPSC മുന്നറിയിപ്പ് നൽകി.

സ്വവർഗ്ഗാനുരാഗികൾ, അല്ലെങ്കിൽ ബൈസെക്ഷ്വൽ ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പുരുഷന്മാരിലാണ് ഈ കേസുകൾ കൂടുതലായി കാണപ്പെടുന്നതെന്ന് പല രാജ്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈറസ് ബാധിച്ച ഒരാളുടെ ചർമ്മത്തിലെ ചുണങ്ങുൾപ്പെടെയുള്ള കാര്യങ്ങളിലൂടെയും മങ്കിപോക്സ് പടരാം.

Share this news

Leave a Reply

%d bloggers like this: