അയർലന്‍ഡിലെ വിദേശ നിക്ഷേപ വിവരങ്ങൾ ഇനി സർക്കാർ പരിശോധിക്കും, പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വന്നേക്കും

യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ വിവരങ്ങളും കണക്കുകളും ഇനി സർക്കാർ പരിശോധിക്കും, ഇതിനനുവദിക്കുന്ന ഒരു പുതിയ നിയമം സർക്കാർ ഉടൻ പാസാക്കിയേക്കും.

രാജ്യത്തിൻറെ നിർണായക സാങ്കേതികവിദ്യകളും, അടിസ്ഥാന സൗകര്യങ്ങൾക്കും ചില നിക്ഷേപങ്ങൾ ഭീഷണി സൃഷ്ടിച്ചേക്കാമെന്ന് കണ്ടാണ് സർക്കാർ നീക്കം.

ആരോഗ്യം , വൈദ്യുതി ഗ്രിഡ്, മിലിറ്ററി ഇൻഫ്രാസ്ട്രക്ചർ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ നിർണ്ണായക ഇടങ്ങളിലുള്ള സാങ്കേതികവിദ്യകളിലെ നിക്ഷേപം ഉടമസ്ഥാവകാശവും ഇടപാട് മൂല്യ മാനദണ്ഡവും അനുസരിച്ച് ഇനിമുതൽ സ്ക്രീനിംഗിന് വിധേയമാക്കും.

നിലവിലെ ഇടപാട് മൂല്യ പരിധി 2 മില്യൺ യൂറോയാണ് ,എന്നാൽ ഇത് പുനരവലോകനം ചെയ്യും, ആവശ്യമെങ്കിൽ സർക്കാർ ഇത് പരിഷ്കരക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഒരു നിക്ഷേപം അയർലന്‍ഡിന്റെ സുരക്ഷയ്‌ക്കോ പൊതു സമൂഹത്തിനോ ഭീഷണിയാകുന്നുണ്ടോ എന്ന് വിലയിരുത്താൻ ഉപപ്രധാനമന്ത്രിയെ അനുവദിക്കുന്ന ഒരു നിക്ഷേപ സ്‌ക്രീനിംഗ് സംവിധാനം ഈ നിയമം വഴി രൂപപ്പെടും. രാജ്യത്തിന് ഭീഷണിയെന്ന് കണ്ടെത്തിയാൽ അത്തരം നിക്ഷേപം നിർത്താനുള്ള അധികാരവും ഈ നിയമം നൽകും.

Share this news

Leave a Reply

%d bloggers like this: