വി. പത്രോസ് വി. പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാൾ ജൂലൈ 2 ന്

ദ്രോഹഡ സെന്റ്‌ പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഇടവകയുടെ കാവൽ പിതാക്കന്മാരായ വി. പത്രോസ് വി. പൗലോസ് ശ്ലീഹന്‍മാരുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 2 ന് ശനിയാഴ്ച്ച ഭക്തിയാദരപൂർവം കൊണ്ടാടുന്നു. പെരുന്നാൾ കർമ്മങ്ങൾക്ക് ബഹു. ഫാ. മാത്യു കെ മാത്യു മുഖ്യ കാര്‍മികത്വം വഹിക്കുന്നു … രാവിലെ 9 ന് പ്രഭാത നമസ്ക്കാരം, 10ന് വി .കുർബാന. 11.30 ന് പെരുന്നാൾ റാസ തുടർന്ന് ആശിർവാദവും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ ശുശ്രൂഷകളിലും വി. കുർബാനയിലും നേർച്ച കാഴ്ച കളോടെ വന്നു പങ്കു കൊണ്ട് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാം വിശ്വാസികളെയും സ്നേഹപൂർവ്വം കർത്വനാമത്തിൽ ഇടവകയ്ക്ക് വേണ്ടി ഫാ. ടി ജോർജ് , ട്രസ്റ്റി ഷെറിൻ മാത്യു, സെക്രട്ടറി ബെന്നി ചെമ്മനം എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

Venue: St.Peters chruch of Ireland, Downtown, Drogheda A92AP95

comments

Share this news

Leave a Reply

%d bloggers like this: