അയർലൻഡിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഭവന വില ശരാശരി 9.5% വർദ്ധിച്ചെന്ന് റിപ്പോർട്ട്

അയർലൻഡിൽ കഴിഞ്ഞ വർഷത്തേക്കാൾ വീടുകളുടെ വിലയിൽ ശരാശരി 9.5 ശതമാനം വർധനയുണ്ടായതായി പ്രമുഖ പ്രോപ്പർട്ടി വെബ്‌സൈറ്റായ Daft.ie- യുടെ റിപ്പോർട്ട്.

ഡബ്ലിനിനെ അപേക്ഷിച്ച് Cork, Limerick, Waterford ,Galway എന്നിവിടങ്ങളിൽ വില വർധനവ് കൂടുതലാണെന്ന് Daft.ie-യുടെ ഏറ്റവും പുതിയ ഭവന വിൽപ്പന റിപ്പോർട്ട് വ്യക്തമാക്കുന്നു. കോർക്കിലെ ഭവന വില മുൻ വർഷത്തേക്കാൾ 9.4 ശതമാനം കൂടുതലാണ്, ഇത് ഏകദേശം 331,000 യൂറോയായി ഉയർന്നു, അതേസമയം ലിമെറിക്ക് നഗരത്തിലെ ഭവന വില 11.1 ശതമാനം ഉയർന്ന് ശരാശരി 250,500 യൂറോയായി മാറി.

ഗാൽവേ (13 ശതമാനം), വാട്ടർഫോർഡ് (13.5 ശതമാനം) എന്നിവിടങ്ങളിൽ യഥാക്രമം 352,600 യൂറോയും 226,600 യൂറോയുമാണ് ശരാശരി വില. ഡബ്ലിനിൽ, 2022-ന്റെ രണ്ടാം പാദത്തിലെ ഭവന വിലകൾ മുൻ വർഷത്തേക്കാൾ 6.6 ശതമാനം കൂടുതലാണ്. തലസ്ഥാനത്തെ ഒരു വീടിന്റെ ശരാശരി വില ഇപ്പോൾ 429,000 യൂറോയാണ്,

ജൂൺ 1-ലെ കണക്ക് പ്രകാരം രാജ്യത്ത് വാങ്ങാൻ ലഭ്യമായ വീടുകളുടെ എണ്ണം 12,400 ആയി ഉയർന്നു. ഒരു വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ വീടുകൾ ഇപ്പോൾ അയർലണ്ടിൽ വാങ്ങാൻ ലഭ്യമാണെന്ന് റിപ്പോർട്ട് പറയുന്നു.

Share this news

Leave a Reply

%d bloggers like this: