ഇന്ത്യൻ വംശജനും അയർലൻഡിലെ ഏറ്റവും വലിയ പണക്കാരനുമായ പല്ലോൻജി മിസ്ത്രി അന്തരിച്ചു

ഐറിഷ് പൗരനും ശതകോടീശ്വര വ്യവസായിയും ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ പല്ലോണ്‍ജി മിസ്ത്രി (93) അന്തരിച്ചു.രാത്രി ഉറക്കത്തിനിടെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാവസായിക മേഖലയ്ക്ക് നല്‍കിയ നല്‍കിയ സംഭാവനയെ മാനിച്ച് 2016ല്‍ മിസ്ത്രിയെ ഇന്ത്യ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമ കൂടിയാണ് പല്ലോൻജി മിസ്ത്രി. ടാറ്റയിൽ അദ്ദേഹത്തിന് 18.4 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.അദ്ദേഹത്തിന്റെ ഇളയ മകൻ സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്നു.

1929-ല്‍ ഗുജറാത്തിലെ പാഴ്‌സി കുടുംബത്തിലായിരുന്നു മിസ്ത്രിയുടെ ജനനം. അദ്ദേഹത്തിന്റെ ഭാര്യ ഐറിഷ് വംശജയായ”Patsy” Perin Dubash ആണ്. ഷപൂര്‍ മിസ്ത്രി, സൈറസ് മിസ്ത്രി, ലൈല മിസ്ത്രി, ആലൂ മിസ്ത്രി എന്നിവര്‍ മക്കളാണ്.

മുബൈയിലെ റിസര്‍വ് ബാങ്ക് ബിൽഡിംഗ് , സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം, ടാറ്റ ഗ്രൂപ്പിന്റെ അഭിമാന സ്ഥാപനങ്ങളിലൊന്നായ ദി താജ് മഹല്‍ പാലസ് തുടങ്ങിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത് ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പാണ്. 2004-ല്‍ മൂത്ത മകനായ ഷപൂര്‍ മിസ്ത്രിയ്ക്ക് കമ്പനിയുടെ ചുമതല കൈമാറി വിശ്രമ ജീവിതം നയിക്കുകയായിരുന്നു പല്ലോൻജി മിസ്ത്രി.

ഏറ്റവും ധനികനായ അയർലൻഡുകാരൻ

വൈകിയാണെങ്കിലും ഐറിഷ് പൗരയെ വിവാഹം കഴിച്ചതിലൂടെ 2003 ൽ മിസ്ത്രിക്ക് ഐറിഷ് പൗരത്വം ലഭിക്കുകയുണ്ടായി. ഭാര്യ പാറ്റ്‌സി പെരിൻ ദുബാഷ് 1939ൽ ഡബ്ലിനിലെ ഹാച്ച് സ്ട്രീറ്റ് നഴ്സിംഗ് ഹൗസിലാണ് ജനിച്ചത്. മിസ്ത്രിയുടെ രണ്ട് ആൺമക്കൾക്കും അമ്മ വഴി ഐറിഷ് പൗരന്മാരായി മാറുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: