സഞ്ജു.. മുത്തേ.. എന്ന് സ്നേഹത്തോടെ വിളിച്ച് ആരാധകർ…..കൂടെ സെൽഫി എടുത്ത് താരം: ഐറിഷ് മലയാളി പങ്കുവെച്ച വീഡിയോ വൈറൽ

ലോകത്തിന്റെ നാനാകോണിലുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സഞ്ജു സാംസണ്‍. ആരാധകരോട് തിരിച്ചും താരജാഡകളൊട്ടുമില്ലാതെ മികച്ച അടുപ്പം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് സഞ്ജു. അത്തരത്തില്‍ താരത്തിന് തന്റെ പ്രിയപ്പെട്ട ആരാധകരോടുള്ള അടുപ്പം കാണിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായത്.

അയര്‍ലനന്‍ഡിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് മൈതാനത്തെത്തിയ സഞ്ജുവിനെ ഒരുകൂട്ടം മലയാളി ആരാധകര്‍ സ്നേത്തോടെ സഞ്ജൂ.. മുത്തേ എന്ന് വിളിക്കുകയും, നാളെ കളിക്കണം എന്ന് പറയുന്നതുമാണ് വീഡിയോയില്‍. ആരാധകരുടെ സ്നേഹത്തോടെയുള്ള വിളികേട്ട് അടുത്തെത്തിയ സഞ്ജു അവരോടൊപ്പം സെല്‍ഫി എടുക്കുന്നതും വീഡിയോയില്‍ കാണാം. അയര്‍ലന്‍ഡിലെ മലയാളിയായ അനുലാല്‍ വരിക്കത്തറപ്പേല്‍ പങ്കുവച്ച ഈ വീഡിയോ ഇതിനകം സഞ്ജു സാംസണ്‍ ഫാന്‍സ് പേജുകളിലടക്കം നിരവധി പേരാണ് കണ്ടത്.‍

comments

Share this news

Leave a Reply

%d bloggers like this: