അയർലൻഡിലും ഭരണം മാറുമോ? സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് Sinn Féin

അയര്‍ലന്‍ഡിലെ സര്‍ക്കാരിനെതിരെ Dáil ല്‍ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് പരിഗണിക്കുന്നതായി Sinn Féin. സര്‍ക്കാരിന് Dáil ല്‍ ഉള്ള അംഗങ്ങളുടെ എണ്ണം 79 ആയി കുറഞ്ഞ സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടിയായ Sinn Féinന്റെ നിര്‍ണ്ണായക നീക്കം.

അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് സംബന്ധിച്ച് പാര്‍ട്ടി ആലോചിക്കുന്നതായി Sinn Féin നേതാവ് Mary Lou McDonald ഇന്നലെ പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം ഇന്ന് (വെള്ളിയാഴ്ച)രാവിലെ ചേരുന്ന പാര്‍ട്ടി യോഗത്തില്‍ വച്ച് എടുക്കും. രാവിലെ 11 മണിയാണ് അവിശ്വാസപ്രമേയം സമര്‍പ്പിക്കാനുള്ള സമയപരിധി.

സര്‍ക്കാരിനെതിരായ അവിശ്വാസ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രതികരിച്ചു. ഒരു മികച്ച സര്‍ക്കാരാണ് അയര്‍ലന്‍ഡിലേത് എന്ന് തെളിയിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Donegal TD Joe McHugh Fine Gael പാര്‍ട്ടി വിപ്പ് രാജിവച്ചതോടെയായിരുന്നു സഭയിലെ സര്‍ക്കാരിന്റെ അംഗബലം 80 ല്‍ നിന്നും 79 ആയി കുറഞ്ഞത്. Defective Concrete Blocks Bill ല്‍ സര്‍ക്കാരിന് എതിരായി വോട്ട് ചെയ്ത ശേഷമായിരുന്നു Joe McHugh ന്റെ രാജി. എങ്കിലും 74 വോട്ടോടുകൂടി ബില്‍ പാസ്സാക്കാന്‍ സര്‍ക്കാരിനായിരുന്നു.

അതേസമയം Sinn Féin ന്റെ നീക്കങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന പ്രഖ്യാപനവുമായി ഹൌസിങ് മിനിസ്റ്റര്‍ Darragh O’Brien രംഗത്തെത്തി. അടുത്തയാഴ്ച സഭ ചര്‍ച്ച ചെയ്യേണ്ട സുപ്രധാന വിഷയം അവിശ്വാസ പ്രമേയമാണെന്ന് Sinn Féin വിശ്വസിക്കുകയാണെങ്കില്‍ തങ്ങള്‍ അത് ‍ ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്നും, എന്നാല്‍ രാഷ്ട്രീയ കളികള്‍ക്കപ്പുറം ശരിയായ പ്രവര്‍ത്തനം നടത്താനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: