ഗാൽവേ സെന്റ് ഏലിയാ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഇടവക പെരുന്നാൾ ജൂലൈ 16 ശനിയാഴ്ച

ഗാൾവേ സെയിന്റ് ഏലിയാ ഓർത്തഡോക്സ് ദേവാലയത്തിലെ ഇടവകയുടെ കാവൽ പിതാവായ മാർ ഏലിയാ പ്രവാചകന്റെ ഓർമ്മപ്പെരുന്നാൾ ജൂലൈ 16 ന് ശനിയാഴ്ച്ച ഭക്തിയാദരപൂർവം പൂർവാധികം ഭംഗിയായി ആഘോഷിക്കുന്നതാണ്. ഗാൾവേയിലെ ബുള്ളവുൻ സെൻറ് പാട്രിക് ദേവാലയത്തിൽ വെച്ചാണ് പെരുന്നാൾ ശുശ്രുഷകൾ നടത്തപ്പെടുന്നത്.
രാവിലെ 9.30ന് പ്രഭാത നമസ്ക്കാരം, 10.15ന് വി .കുർബാന. 12.00 ന് പെരുന്നാൾ റാസ തുടർന്ന് ആശിർവാദവും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ ശുശ്രൂഷകളിലും വി. കുർബാനയിലും നേർച്ച കാഴ്ച കളോടെ വന്നു പങ്കു കൊണ്ട് അനുഗ്രഹം പ്രാപിക്കുവാൻ അയർലണ്ടിലുള്ള എല്ലാം വിശ്വാസികളെയും സ്നേഹപൂർവ്വം കർതൃനാമത്തിൽ ഇടവകയ്ക്ക് വേണ്ടി.
ഫാ. മാത്യു കെ മാത്യു.
ട്രസ്റ്റി വര്ഗീസ് വൈദ്യൻ.
സെക്രട്ടറി ലൈജു എബ്രഹാം.
എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

News: v.j.vaidyan 0858333437

Share this news

Leave a Reply

%d bloggers like this: