പ്രതാപ് പോത്തൻ വിട വാങ്ങി

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍(70 ) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്ക് സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.

1978 ല്‍ പുറത്തിറങ്ങിയ ആരവം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. മമ്മൂട്ടി നായകനായ സി.ബി.ഐ 5 ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ഫിലിം ഫെയര്‍ അവാര്‍ഡ്, ഇന്ദിരാഗാന്ധി അവാര്‍ഡ്, സൈമ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1985 ല്‍ പുറത്തിറങ്ങിയ മീണ്ടും ഒരു കാതല്‍ കഥൈ ആണ് അദ്ദേഹം അദ്യമായി സംവിധാനം ചെയ്ത ചിത്രം.

തകര, ചാമരം, സിന്ധൂര സന്ധ്യക്ക് മൌനം, ഇടവേള, അമേരിക്ക-അമേരിക്ക, അക്ഷരങ്ങള്‍, നിറഭേദങ്ങള്‍, കലണ്ടര്‍, 22 ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍, ഇടുക്കി ഗോള്‍ഡ്, മുന്നറിയിപ്പ്, ബാംഗ്ലൂര്‍ ഡേയ്സ്, എസ്ര,ഉയരെ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍.

വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും, ഭാവപ്രകടനങ്ങള്‍ കൊണ്ടും കഴിവുതെളിയിച്ച പ്രതാപ് പോത്തന്റെ മരണം തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.

Share this news

Leave a Reply

%d bloggers like this: